സംസ്ഥാനത്ത് ഇന്നും ട്രെയിന്‍ ഗതാഗതം തടസ്സപ്പെടും

Posted on: April 26, 2014 10:12 am | Last updated: April 27, 2014 at 6:46 am

suburbantrain

കൊച്ചി: എറണാകുളം നോര്‍ത്തിലെ പാതയിരട്ടിപ്പിക്കലുമായി ബന്ധപ്പെട്ട ജോലികള്‍ തുടരുന്നതിനാല്‍ സംസ്ഥാനത്ത് ഇന്നും ട്രെയിന്‍ ഗതാഗതം തടസപ്പെടും. അഞ്ചു പാസഞ്ചര്‍ ട്രെയിനുകള്‍ റദ്ദാക്കി. കോട്ടയം വഴിയുള്ള ട്രെയിനുകള്‍ എട്ടു മണിക്കൂര്‍ വരെ വൈകാന്‍ സാധ്യതയുണ്ട്. ബാംഗ്ലൂര്‍ കന്യാകുമാരി എക്‌സ്പ്രസ് ആലപ്പുഴവഴി സര്‍വീസ് നടത്തും.

എറണാകുളത്തുനിന്ന് കണ്ണൂരേക്കുള്ള ഇന്റര്‍ സിറ്റി എക്‌സ്പ്രസ്, തിരുവനന്തപുരം കണ്ണൂര്‍ ജനശതാബ്ദി എക്‌സ്പ്രസ് എന്നിവയാണ് മൂന്നുമണിക്കൂറോളം വൈകിയത്. മറ്റു ട്രെയിനുകള്‍ ഇരുപത് മിനിറ്റോളം വൈകി. കോട്ടയം റൂട്ടില്‍ രണ്ടുഘട്ടങ്ങളിലായി എട്ടുമണിക്കൂര്‍ ഗതാഗതം നിയന്ത്രിക്കും. രാവിലെ 10 20 മുതല്‍ ഉച്ചയ്ക്ക് 2 20 വരെയും വൈകിട്ട് ആറുമുതല്‍ രാത്രി പത്തുമണിവരെയുമായിരിക്കും നിയന്ത്രണം.

ആലപ്പുഴ വഴി സര്‍വീസ് നടത്തുന്ന ബാംഗ്ലൂര്‍ കന്യാകുമാരി എക്‌സ്പ്രസിന് ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട്, ചേര്‍ത്തല എന്നിവടങ്ങളില്‍ സ്‌റ്റോപ് അനുവദിക്കും. സൗത്ത് വഴി കടന്നുപോകുന്ന ട്രെയിനുകളെ നിയന്ത്രണം ബാധിക്കില്ലെങ്കിലും നോര്‍ത്തുവഴിയുള്ള സര്‍വീസുകള്‍ വൈകും. അടുത്ത ചൊവ്വാഴ്ചയ്ക്കുള്ളില്‍ തന്നെ സിഗ്നല്‍ നവീകരണം പൂര്‍ത്തിയാക്കുമെന്ന് റയില്‍വേ അറിയിച്ചു. ജോലികളുടെ ഭാഗമായി റദ്ദാക്കിയ ട്രെയിനുകള്‍ ഇനി പറയുന്നവയാണ്.

പതിനൊന്നേമുക്കാലിനുള്ള എറണാകുളം കായംകുളം പാസഞ്ചര്‍ , വൈകിട്ട് നാല് നാല്‍പതിന് കായംകുളത്തുനിന്ന് എറണാകുളത്തേക്കുള്ള പാസഞ്ചര്‍ , വൈകിട്ട് അഞ്ചേകാലിനുള്ള എറണാകുളം കൊല്ലം മെമു,
രാവിലെ പതിനൊന്നേകാലിന് കൊല്ലത്തുനിന്ന് എറണാകുളത്തേക്കുള്ള മെമു, രാത്രി എട്ട് അഞ്ചിന് എറണാകുളത്തുനിന്ന് കോട്ടയത്തേക്കുള്ള പാസഞ്ചര്‍. ഉച്ചയ്ക്ക് 1 20നുള്ള എറണാകുളം ഗുരുവായൂര്‍ പാസഞ്ചര്‍ ഇടപ്പള്ളിയില്‍ നിന്ന് സര്‍വീസ് നടത്തും.

തൃപ്പൂണിത്തുറയില്‍ നിന്ന് സര്‍വീസ് നടത്തുന്ന ട്രെയിനുകള്‍

തിരുവനന്തപുരത്തേക്കുള്ള വഞ്ചിനാട് എക്‌സ്പ്രസ്, രാവിലെ പത്ത് അഞ്ചിന് കൊല്ലത്തുനിന്നുള്ള മെമു, ഉച്ചയ്ക്ക് 2.50ന് കൊല്ലത്തേക്കുള്ള മെമു, 420ന് കൊല്ലത്തുനിന്നുള്ള പാസഞ്ചര്‍, വൈകിട്ട് അഞ്ചേകാലിന് കോട്ടയത്തുനിന്നുള്ള പാസഞ്ചര്‍.

നോര്‍ത്തില്‍ നിന്ന് സര്‍വീസ് നടത്തുന്ന ട്രെയിനുകള്‍ 
കണ്ണൂരേക്കുള്ള ഇന്റര്‍സിറ്റി എക്‌സ്പ്രസ്, കാരൈക്കല്‍ എക്‌സ്പ്രസ്, വൈകിട്ട് അഞ്ചേകാലിനുള്ള കോട്ടയം പാസഞ്ചര്‍ , ആറുമണിക്ക് കോട്ടയം വഴിയുള്ള കൊല്ലം പാസഞ്ചര്‍, വൈകിട്ട് ഏഴരയ്ക്കുള്ള കോട്ടയം പാസഞ്ചര്‍ , നിലമ്പൂര്‍ എറണാകുളം പാസഞ്ചര്‍,