Connect with us

National

മോഡി വാരണാസിയില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

Published

|

Last Updated

വാരണാസി: ബി ജെ പി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്ര മോഡി തന്റെ രണ്ടാമത്തെ മണ്ഡലമായ വാരണാസിയില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. ഒരു ലക്ഷത്തോളം ബി ജെ പി പ്രവര്‍ത്തകര്‍ പങ്കെടുത്ത റോഡ് ഷോക്ക് ശേഷമാണ് മോഡി പത്രിക സമര്‍പ്പിച്ചത്. ഇന്ത്യയുടെ ആത്മീയ തലസ്ഥാനമായ വാരണാസിയെ ലോകത്തിന്റെ ആത്മീയ തലസ്ഥാനമാക്കുക എന്നതാണ് തന്റെ ലക്ഷ്യമെന്ന് മോഡി പറഞ്ഞു.

ആം ആദ്മി നേതാവ് അരവിന്ദ് കെജരിവാളാണ് വാരണാസിയില്‍ മോഡിയുടെ പ്രധാന എതിരാളി. വാരണാസിക്ക് പുറമെ വഡോദരയിലും മോഡി മല്‍സരിക്കുന്നുണ്ട്.

 

Latest