Kerala
കെ സി വേണുഗോപാലും സരിതാ നായരുമായുള്ള ബന്ധം അന്വേഷിക്കണം: ഷാനിമോള്‍ ഉസ്മാന്‍
തിരുവനന്തപുരം: സോളാര്‍ തട്ടിപ്പുകേസിലെ പ്രതി സരിതാ എസ് നായരുമായുള്ള കെ.സി വേണുഗോപാലിന്റെ ബന്ധം അന്വേഷിക്കണമെന്ന് ഷാനിമോള്‍ ഉസ്മാന്‍. കെ.സി വേണുഗോപാലിന്റെ സരിതാബന്ധം അന്വേഷിക്കണമെന്നും ഇതിനായി പാര്‍ട്ടി അന്വേഷണ കമ്മീഷനെ വെക്കണമെന്നും ഷാനിമോള്‍ ഉസ്മാന്‍ ആവശ്യപ്പെട്ടു. എ.എ ഷുക്കൂര്‍ കെ.സി വേണുഗോപാലിന്റെ ദാസനാണെന്നും ഷാനിമോള്‍ ഉസ്മാന്‍ കുറ്റപ്പെടുത്തി. തന്നെ തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ പങ്കെടുപ്പിച്ചില്ലെന്നും ഷാനിമോള്‍ പറഞ്ഞു.
കെപിസിസി നിര്‍വ്വാഹക സമിതി യോഗത്തിലാണ് ഷാനിമോള്‍ കെ.സി വേണുഗോപാലിനെതിരെയും ആലപ്പുഴ ഡിസിസിക്കെതിരെയും ആരോപണങ്ങള്‍ ഉന്നയിച്ചത്.
---- facebook comment plugin here -----