Connect with us

Kozhikode

'രിസാല ഗ്രാമങ്ങള്‍ കീഴടക്കുന്നു' ക്യാമ്പയിന്‍ സമാപന ഘട്ടത്തിലേക്ക്

Published

|

Last Updated

കോഴിക്കോട്: “സര്‍ഗാത്മക വായനയുടെ വസന്തം” എന്ന ശീര്‍ഷകത്തില്‍ മാര്‍ച്ച് 20ന് തുടക്കം കുറിച്ച രിസാല വാരികയുടെ കാമ്പയിന്‍ സമാപന ഘട്ടത്തിലേക്ക് പ്രവേശിച്ചു. കൂടുതല്‍ വരിക്കാരിലേക്കും വായനക്കാരിലേക്കും രിസാല എത്തിക്കുന്നതിന് വൈവിധ്യമായ പദ്ധതികളാണ് ജില്ലാ കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ നടപ്പാക്കിവരുന്നത്. യൂനിറ്റ് വരെയുള്ള ഘടകങ്ങളില്‍ യു സി, എസ് ഒ, എസ് ഡി നിരീക്ഷകന്മാര്‍ രണ്ട് ഘട്ടങ്ങളിലായി പര്യടനം പൂര്‍ത്തിയാക്കി. വിപ്ലവ സഞ്ചാരം, ഉണര്‍ത്തുയാത്ര, രിസാല മുന്നേറ്റയാത്ര തുടങ്ങിയ പരിപാടികളിലൂടെ ജില്ലാ കമ്മിറ്റികള്‍ നിലവിലുള്ള വരിക്കാരുടെ എണ്ണം ഇരട്ടിയാക്കാനുള്ള ശ്രമത്തിലാണ്. വരിചേര്‍ക്കുന്നതിന്റെ സമാപന ഘട്ടമായി സംസ്ഥാനത്തെ തിരഞ്ഞെടുത്ത സ്ഥലങ്ങളില്‍ “രിസാല ഗ്രാമങ്ങള്‍ കീഴടക്കുന്നു” പദ്ധതി ഇന്ന് പൂര്‍ത്തിയാക്കും.
വിവിധ ജില്ലകളില്‍ നിരീക്ഷകന്മാരായ എ കെ എം ഹാഷിര്‍ സഖാഫി – തിരുവനന്തപുരം, അല്‍ അമീന്‍ അഹ്‌സനി – കൊല്ലം, എ എ റഹീം – ആലപ്പുഴ, വി പി എം ഇസ്ഹാഖ് -കോട്ടയം, അബ്ദുല്‍ കരീം നിസാമി – ഇടുക്കി, അഷ്‌റഫ് അഹ്‌സനി – പത്തനംതിട്ട, കെ ഐ ബഷീര്‍ – എറണാകുളം, ഉമര്‍ ഓങ്ങല്ലൂര്‍ – തൃശൂര്‍, സി കെ ശക്കീര്‍ – പാലക്കാട്, കെ അബ്ദുറശീദ് നരിക്കോട് – മലപ്പുറം, കെ സൈനുദ്ദീന്‍ സഖാഫി – കോഴിക്കോട്, പി വി അഹ്മദ് കബീര്‍ – വയനാട്, സി കെ റാഷിദ് ബുഖാരി – കണ്ണൂര്‍, എം അബ്ദുല്‍ മജീദ് – കാസര്‍കോട്, അബ്ദുല്‍ റശീദ് സഖാഫി കുറ്റിയാടി – നീലഗിരി എന്നിവരാണ് ക്യാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.