റോബിന്‍ കെ ധോവന്‍ പുതിയ നാവിക സേനാ തലവന്‍

Posted on: April 17, 2014 9:05 am | Last updated: April 18, 2014 at 7:43 am

robin Dhowan

ന്യൂഡല്‍ഹി: വൈസ് അഡ്മിറല്‍ റോബിന്‍ കെ ധോവന്‍ രാജ്യത്തിന്റെ പുതിയ നാവികസേനാ തലവനാകും. അപ്പോയിന്‍മെന്റ് കമ്മിറ്റി ഓഫ് ദി കാബിനറ്റ് (എ സി സി) റോബിന്‍ ധോവന്റെ നിയമനം അംഗീകരിച്ചു.

നാവികസേനയുടെ മുങ്ങിക്കപ്പലുകള്‍ തുടര്‍ച്ചയായി അപകടത്തില്‍പ്പെട്ടതിന്റെ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്ത് ഡി കെ ജോഷി നാവികസേനാ മേധാവി സ്ഥാനത്തുനിന്നും രാജിവെച്ചതിന് ശേഷം കഴിഞ്ഞ ഫെബ്രുവരി 26 മുതല്‍ ആക്ടിംഗ് മേധാവിയാണ് റോബിന്‍ ധോവാന്‍.

മെയ് 31നാണ് ധോവാന്റെ വിരമിക്കല്‍ തിയതി. എന്നാല്‍ രണ്ട് വര്‍ഷം കൂടുതല്‍ അദ്ദേഹം ഈ ചുമതല വഹിക്കും. നാഷണല്‍ ഡിഫന്‍സ് അക്കാഡമി ( എന്‍ ഡി എ)യിലെ പൂര്‍വവിദ്യാര്‍ത്ഥിയാണ് ധോവാന്‍. സുപ്രധാന സൈനിക നീക്കങ്ങള്‍ നടത്തി പരിചയമുള്ളവരെയാണ് ഇത്തരം സ്ഥാനങ്ങളിലേക്ക് പരിഗണിക്കുന്നത്. എന്നാല്‍ ധോവാന് ഏതെങ്കിലും പ്രത്യേക സൈനിക നീക്കത്തിന് നേതൃത്വം നല്‍കിയ പരിചയമില്ല.