Connect with us

Kerala

ആറ്റിങ്ങല്‍ ഇരട്ടക്കൊലപാതകം: യുവതിയും കാമുകനും അറസ്റ്റില്‍

Published

|

Last Updated

കൊല്ലപ്പെട്ട ഓമനയും സ്വസ്തികയും

തിരുവനന്തപുരം: ആറ്റിങ്ങലില്‍ പട്ടാപ്പകല്‍ വീട്ടില്‍ക്കയറി മുത്തശ്ശിയെയും ചെറുമകളെയും വെട്ടിക്കൊന്ന കേസില്‍ യുവതിയും കാമുകനെയും പോലീസ് അറസ്റ്റ് ചെയ്തു. മരിച്ച ഓമനയുടെ മകന്‍ ലിജേഷിന്റെ ഭാര്യ അനുശാന്തിയെയും കാമുകന്‍ ടെക്‌നോ പാര്‍ക്ക് ജീവനക്കാരനായ നിനോ മാത്യൂവിനെയുമാണ് പോലീസ് അറസ്റ്റ് ചെയ്തത്. അനുശാന്തിയെ പോലീസ് ഇന്നലെ തന്നെ കസ്റ്റഡിയിലെടുത്തിരുന്നു. ഗൂഢാലോചനയില്‍ ലിജേഷിന്റെ ഭാര്യക്ക് പങ്കുണ്ടെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്.

ഇന്നലെ ഉച്ചക്ക് ഒരു മണിക്കാണ് ദാരുണമായ കൊലപാതകം നടന്നത്. ആലംകോട് അവിക്‌സ് ജംഗ്ഷന് സമീപം തുഷാരത്തില്‍ തങ്കപ്പന്‍ ചെട്ട്യാരുടെ ഭാര്യ ഓമന (57), മകന്‍ ലിജീഷിന്റെ മകള്‍ സ്വാസ്തിക(4) എന്നിവരെയാണ് നിനോ മാത്യൂ വെട്ടിക്കൊന്നത്. കൊലയാളിയുടെ ആക്രമത്തില്‍ പരുക്കേറ്റ ലിജീഷ് ആശുപത്രിയില്‍ ചികിത്സയിലാണ്. അനുശാന്തിയും ടെക്‌നോ പാര്‍ക്ക് ജീവനക്കാരിയാണ്.