Connect with us

Malappuram

ചെറുകോട് അഴുക്കുചാല്‍ നിര്‍മാണം പാതിവഴിയില്‍; ദുര്‍ഗന്ധം വമിക്കുന്നു

Published

|

Last Updated

വണ്ടൂര്‍: ചെറുകോട് അങ്ങാടിയിലെ അഴുക്കുചാല്‍ നിര്‍മാണ പ്രവര്‍ത്തികള്‍ സ്തംഭിച്ചതോടെ അങ്ങാടിയില്‍ ദുര്‍ഗന്ധം വമിക്കുന്നു. ചെറുകോട്-പണ്ടിക്കാട് റോഡ് ഭാഗത്താണ് പൊതുമരാമത്ത് വിഭാഗം നിര്‍മിക്കുന്ന അഴുക്കുചാല്‍ പ്രവൃത്തികള്‍ പാതിയില്‍ നിര്‍ത്തിവെച്ചിരിക്കുന്നത്.
ഇതിനിടെ വേനല്‍ മഴ പെയ്തതോടെ അങ്ങാടിയിലെ മാലിന്യങ്ങളെല്ലാം അടിഞ്ഞുകൂടിയിരിക്കുകയാണ്.
ദുര്‍ഗന്ധം സഹിക്കവയ്യാനാവസ്ഥയാണെന്നും പകര്‍ച്ച വ്യാധി ഭീഷണയിലാണെന്നും കച്ചവടക്കാര്‍ പറഞ്ഞു.
വടപുറം-പട്ടിക്കാട് സംസ്ഥാന പാതയുടെ നവീകരണത്തിന്റെ ഭാഗമായാണ് ചെറുകോട് അങ്ങാടിയിലും അഴുക്കുചാല്‍ നിര്‍മിക്കുന്നത്.18 ലക്ഷം രൂപയാണ് ഇതിനായി അനുവദിച്ചിട്ടുള്ളത്. ചെറുകോട് അങ്ങാടിയിലെ ജംഗ്ഷന്‍ മുതല്‍ വില്ലേജ് ഓഫീസ് വരെയുള്ള ഭാഗം വരെയാണ് അഴുക്കുചാല്‍ നിര്‍മിക്കുന്നത്.
ഇതില്‍ വില്ലേജ് ഓഫീസ് മുതല്‍ ബസ് വെയിറ്റിംഗ് ഷെഡ് വരെയുള്ള ഭാഗം വരെ അഴുക്കുചാല്‍ നിര്‍മിക്കുകയും ഇരു വശങ്ങളും സിമന്റിട്ട് ശരിയാക്കിയിട്ടുമുണ്ട്. എന്നാല്‍ ബസ് വെയിറ്റിംഗ് ഷെഡ് പൊളിച്ചുമാറ്റാതെ അവശേഷിക്കുന്ന ഭാഗം പൂര്‍ത്തിയാക്കാനാകില്ല.
ബസ് വെയിറ്റിംഗ് ഷെഡ് പൊളിച്ചുമാറ്റാന്‍ പഞ്ചായത്ത് രേഖാമൂലം അനുമതി നല്‍കിയിട്ടില്ലെന്നും ഇത് പൊളിച്ചുമാറ്റിയ ശേഷമേ അവശേഷിക്കുന്ന പ്രവൃത്തികള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കുകയുള്ളു എന്ന് പൊതുമരാമത്ത് വിഭാഗം അസിസ്റ്റന്റ് എന്‍ജീനീയര്‍ പറഞ്ഞു.
അതെസമയം പുതിയ ബസ് കാത്തിരിപ്പ് കേന്ദ്രം നിര്‍മിക്കാന്‍ ബ്ലോക്ക്പഞ്ചായത്തില്‍ നിന്നും രണ്ട് ലക്ഷം രൂപക്ക് അനുമതി നേടാനുണ്ടെന്നും നടപടിക്രമങ്ങള്‍ ഇനിയും പൂര്‍ത്തിയാക്കാനുണ്ടെന്നും ശേഷമേ നിലവിലെ ബസ് കാത്തിരിപ്പ് കേന്ദ്രം പൊളിച്ചുമാറ്റാനാകൂവെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍ എം ശങ്കരന്‍ നമ്പൂതിരി പറഞ്ഞു.
മഴക്കാലമാകും മുമ്പെ പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചില്ലെങ്കില്‍ അങ്ങാടിയില്‍ പകര്‍ച്ച വ്യാധികള്‍ പടരാനുള്ള കേന്ദ്രമായി അഴുക്കുചാലുകള്‍ മാറുമെന്ന് കച്ചവടക്കാര്‍ പറഞ്ഞു.