കോഴിക്കോട് മാവൂരില്‍ ബന്ധുക്കളായ വിദ്യാര്‍ഥിനികള്‍ മുങ്ങിമരിച്ചു

Posted on: April 13, 2014 3:42 pm | Last updated: April 14, 2014 at 7:00 am

water death hungകോഴിക്കോട്: മാവൂര്‍ കുറ്റികടവില്‍ ബന്ധുക്കളായ സ്‌കുള്‍ വിദ്യാര്‍ത്ഥിനികള്‍ പുഴയില്‍ മുങ്ങി മരിച്ചു. മാവൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌കുള്‍ വിദ്യാര്‍ത്ഥിനികളായ ചെറൂപ്പ സ്വദേശികളായ നസീറ, മുഹ്‌സീന എന്നിവരാണ് മരിച്ചത്. ഇവരോടൊപ്പം പുഴയില്‍ വീണ മറ്റു മൂന്നു പേരെ നാട്ടുകാര്‍ രക്ഷപ്പെടുത്തി.

മുഹ്‌സീനയുടെ പിതാവിനറെ സഹോദരിയുടെ മകളാണ് നസീറ. സ്‌കൂള്‍ അവധി ആഘോഷിക്കാന്‍ മുഹ്‌സീനയുടെ വീട്ടില്‍ എത്തിയതായിരുന്നു നസീറ.