പ്രവാസികളുടെ വോട്ടവകാശം; തെര.കമ്മീഷന്റെ നിലപാട് ഇന്നറിയാം

Posted on: April 11, 2014 7:16 am | Last updated: April 11, 2014 at 6:06 pm

election commissionന്യൂഡല്‍ഹി: പ്രവാസികളുടെ ഓണ്‍ലൈന്‍ വോട്ട് സംബന്ധിച്ച് തെരെഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാട് ഇന്ന് സുപ്രീംകോടതിയെ അറിയിക്കും. പ്രവാസികള്‍ക്ക് അവര്‍ ജോലി ചെയ്യുന്ന സ്ഥലത്ത് വോട്ടുചെയ്യാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഹരജിയില്‍ ഇന്റര്‍നെറ്റിന്റെ സാധ്യതകള്‍ ഉപയോഗിച്ച് അവര്‍ക്ക് വോട്ട് അനുവദിച്ചുകൂടെ എന്ന് കോടതി ആരാഞ്ഞിരുന്നു. ഇതിലാണ് കമ്മീഷന്‍ ഇന്ന് നിലപാടറിയിക്കുന്നത്.

പ്രവാസികള്‍ക്ക് തപാല്‍വോട്ട് അനുവദിക്കാന്‍ കഴിയില്ലെന്ന് കമ്മീഷന്‍ നേരത്തെ അറിയിച്ചിരുന്നു. ഇതിന് ജനപ്രാതിനിധ്യ നിയമത്തില്‍ മാറ്റം വരുത്തണമെന്നാണ് കമ്മീഷന്‍ അറിയിച്ചത്.