Connect with us

Gulf

ആര്‍ എസ് സി ലോഗ് ഇന്‍ വെള്ളിയാഴ്ച

Published

|

Last Updated

മസ്‌കത്ത്: പ്രവാസ ലോകത്ത് രണ്ടു പതിറ്റാണ്ട് പൂര്‍ത്തിയാക്കിയ രിസാല സ്റ്റഡി സര്‍ക്കിളിന്റെ പുതിയ പതിറ്റാണ്ടിലേക്കുള്ള പ്രവേശം “ലോഗ് ഇന്‍” എന്ന പേരില്‍ ഏപ്രില്‍ 11 വെള്ളിയാഴ്ച ഗള്‍ഫിലെ ഇരുപതുകേന്ദ്രങ്ങളില്‍ നടക്കും. പ്രസ്ഥാനത്തിലെയും ഐസി എഫ്, ആര്‍ എസ്‌സി സംഘടനകളിലെ മുതിര്‍ന്ന അംഗങ്ങള്‍ ഒരു വര്‍ഷത്തെ പദ്ധതികളും പ്രമേയവും പ്രഖ്യാപിക്കും. വെള്ളിയാഴ്ച വ്യത്യസ്ത സമയങ്ങളില്‍ നടക്കുന്ന പരിപാടികളില്‍ ഓരോ രാജ്യത്തെയും പ്രസ്ഥാനത്തിലെ മുഴുവന്‍ നേതാക്കളും പ്രവര്‍ത്തകരും പങ്കെടുക്കും. വിശുദ്ധ മക്കയിലെ കേന്ദ്രത്തിലാണ് ആദ്യ ലോഗ് ഇന്‍ നടക്കുക. സഊദിയില്‍ മദീന, റിയാദ്, ജിദ്ദ, ഖോബാര്‍, ജുബൈല്‍, ബുറൈദ, അബഹ എന്നിവിടങ്ങളിലും യു എ ഇയില്‍ അബുദാബി, ദുബൈ, അല്‍ ഐന്‍, ഷാര്‍ജ, റാസല്‍ ഖൈമ എന്നിവിടങ്ങളിലും ഒമാനില്‍ മസ്‌കത്ത്, സീബ്, സൂര്‍, സലാല കേന്ദ്രങ്ങളിലും കുവൈത്ത്, ഖത്തര്‍ ബഹ്‌റൈന്‍ രാജ്യങ്ങളില്‍ ഓരോ കേന്ദ്രങ്ങളിലുമാണ് പ്രഖ്യാപനം നടക്കുക. ആര്‍ എസ് സി ലോഗ് ഇന്‍ സംഗമങ്ങളുടെ ഭാഗമായി കോഴിക്കോടും പ്രത്യേക സംഗമം നടക്കും. എസ് വൈ എസ്, എസ് എസ് എഫ് സംസ്ഥാന നേതാക്കള്‍ സംബന്ധിക്കും.
യുവ ശാക്തീകരണം ലക്ഷ്യം വെക്കുന്ന ഒരുവര്‍ഷത്തെ കര്‍മ പദ്ധതികളോടെയാണ് സംഘടന അടുത്ത പതിറ്റാണ്ടിലേക്കു പ്രവേശിക്കുന്നത്. പ്രവാസ യൗവനങ്ങളുടെ സാംസ്‌കാരിക സംഘബോധം എന്ന സന്ദേശത്തില്‍ പ്രവര്‍ത്തിച്ചു വരുന്ന സംഘടന യുവാക്കളുടെ ധാര്‍മികവും സാംസ്‌കാരികവുമായ പുരോഗതിയിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. വിദ്യാര്‍ഥിത്വത്തിന്റെ നന്മയും സംഘടന ലക്ഷ്യംവെക്കുന്നു. പ്രവാസ ലോകത്ത് ധാര്‍മിക ഇസ്‌ലാമിക കലാ, സംസ്‌കാരത്തിന്റെ പതിവു അരങ്ങുകള്‍ സൃഷ്ടിക്കുന്നതിനും മനുഷ്യരുടെ ധൈഷണീകവും ധനപരവുമായ വിഭവങ്ങളെ ചോര്‍ത്തിയെടുക്കുന്നതും ശരീരത്തെ നശിപ്പിക്കുതുമായ ദുഷ്പ്രവണതകള്‍ക്കെതിരെ സാമൂഹിക ബോധവത്കരണം നടത്തുതിനും സംഘടന ശ്രദ്ധിക്കുന്നു. സേവനം സംസ്‌കാരമാക്കി മാറ്റുന്ന രീതിശാസ്ത്രം സ്വീകരിച്ചാണ് സംഘടനയില്‍ യുവാക്കള്‍ പ്രവര്‍ത്തിക്കുന്നത്. ഈ പ്രവര്‍ത്തനങ്ങളുടെ കരുതലോടെയുള്ള തുടര്‍ച്ചക്കാണ് വെള്ളിയാഴ്ച ലോഗ് ഇന്‍ ചെയ്യപ്പെടുന്നത്.

Latest