‘ലാല്‍ പ്രചാരണത്തിനിറങ്ങിയത് ശരിയായില്ല’

Posted on: April 8, 2014 1:55 am | Last updated: April 8, 2014 at 12:19 am

MOHANLAL1കൊച്ചി: ലഫ്റ്റനന്റ് കേണല്‍ പദവിയിലിരിക്കുന്ന മോഹന്‍ലാല്‍ ചാലക്കുടി മണ്ഡലത്തിലെ എല്‍ ഡി എഫ് സ്ഥാനാര്‍ഥി ഇന്നസെന്റിന് വേണ്ടി തിരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങിയത് ശരിയായില്ലെന്ന് കെ പി സി സി പ്രസിഡന്റ് വി എം സുധീരന്‍. എറണാകുളം ഗസ്റ്റ് ഹൗസില്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്നസെന്റിന്റെ സേവനം ആവശ്യമുള്ളത് മലയാള സിനിമയക്കാണ്. അദ്ദേഹം മലയാള സിനിമയുടെ മുതല്‍ക്കൂട്ടാണ്. എന്നാല്‍ പി സി ചാക്കോ മികച്ച പാര്‍ലമെന്റേറിയനാണ്. അദ്ദേഹം പാര്‍ലമെന്റിന് മുതല്‍ക്കൂട്ടാണ്. മോഹന്‍ലാല്‍ പ്രചാരണത്തില്‍ നിന്ന് മാറിനില്‍ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.