Connect with us

Kozhikode

'കസ്തൂരിരംഗന്‍: കര്‍ഷകര്‍ക്ക് ഹാനികരമായ നടപടി ഉണ്ടാകില്ല'

Published

|

Last Updated

കോഴിക്കോട്: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്‍മേല്‍ കര്‍ഷകര്‍ക്ക് ഹാനികരമായ ഒരു നടപടിയും ഉണ്ടാകില്ലെന്ന് സോണിയാ ഗാന്ധി. കോഴിക്കോട് ബീച്ചില്‍ യു ഡി എഫ് തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു സോണിയ. കേരളത്തിന്റെ താത്പര്യങ്ങള്‍ക്കൊപ്പമാണ് യു പി എ സര്‍ക്കാര്‍ എന്നും നിലകൊണ്ടിട്ടുള്ളത്. കര്‍ഷകരുടെ സംരക്ഷണം സര്‍ക്കാറിന്റെ നയമാണ്. മതേതരത്വം, സാഹോദര്യം എന്നിവയില്‍ ഊന്നിയാണ് കോണ്‍ഗ്രസ് രാഷ്ട്രീയത്തെ മുന്നോട്ട് കൊണ്ടുപോകുന്നത്. ബി ജെ പിയുടേത് ഹിംസാത്മക രാഷ്ട്രീയമാണ്. ഇതിനെ ചെറുത്ത് പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്യണമെന്നും സോണിയ ആവശ്യപ്പെട്ടു.
സ്ത്രീ ശാക്തീകരണവും എല്ലാവര്‍ക്കും ഭവനവും വിദ്യാഭ്യാസവും കോണ്‍ഗ്രസ് പ്രകടനപത്രികയിലെ വാഗ്ദാനമാണ്. കഴിഞ്ഞ പത്ത് വര്‍ഷത്തെ യു പി എ ഭരണം രാജ്യത്തിന്റെ വികസനത്തിലേക്കുള്ള വഴിയാണ് തുറന്നത്. സാമ്പത്തിക വളര്‍ച്ചയില്‍ ഐതിഹാസിക നേട്ടമാണ് സര്‍ക്കാര്‍ രാജ്യത്തിന് നേടിക്കൊടുത്തത്. സംസ്ഥാനങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ കേന്ദ്ര വിഹിതം ലഭിച്ചത് ഇക്കാലയളവിലാണ്. നേട്ടങ്ങളുടെ ഫലം എല്ലാ ജനവിഭാഗങ്ങളിലേക്കും എത്തിക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞുവെന്നും അവര്‍ അവകാശപ്പെട്ടു.

Latest