ഡ്രൈവര്‍മാര്‍ക്കും കണ്ടക്ടര്‍മാര്‍ക്കും പോസ്റ്റല്‍ ബാലറ്റ് സൗകര്യമേര്‍പ്പെടുത്തും

Posted on: April 6, 2014 2:49 am | Last updated: April 6, 2014 at 2:49 am

പാലക്കാട്: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി സാങ്കേതികമായ ജോലിയിലേര്‍പ്പെടുന്ന ഡ്രൈവര്‍മാര്‍, കണ്ടക്ടര്‍മാര്‍, ക്ലീനര്‍മാര്‍ തുടങ്ങിയവര്‍ക്ക് പോസ്റ്റല്‍ ബാലറ്റ് വഴി വോട്ട് ചെയ്യാനുളള സൗകര്യമേര്‍പ്പെടുത്തുമെന്ന് ജില്ലാ കലക്ടര്‍ കെ രാമചന്ദ്രന്‍ അറിയിച്ചു.
സ്വന്തം ബൂത്തില്‍ വോട്ട് ചെയ്യാന്‍ കഴിയാത്തവര്‍ ഈ സൗകര്യം ഉപയോഗപ്പെടുത്തണം. ഇതിനായി പോസ്റ്റല്‍ ബാലറ്റിനുളള അപേക്ഷ ഫോറം 12 ഡ്യൂട്ടിക്ക് നിയോഗിച്ചിരിക്കുന്ന ഓഫീസ് മേധാവിയുടെ സാക്ഷ്യപത്രം സഹിതം അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസര്‍ക്ക് സമര്‍പ്പിക്കണം.
അപേക്ഷ ഏപ്രില്‍ എട്ടിന് വൈകീട്ട് അഞ്ചിനകം സമര്‍പ്പിച്ചിരിക്കണം. ഒരിക്കല്‍ പോസ്റ്റല്‍ ബാലറ്റ് നല്‍കിയതായി മാര്‍ക്ക് ചെയ്താല്‍ അപേക്ഷകന് ബൂത്തില്‍ പോയി വോട്ട് ചെയ്യാന്‍ കഴിയുന്നതല്ല.
ഫോറം 12 അപേക്ഷ തഹസില്‍ദാര്‍ ഓഫീസ്, കലക്ടറേറ്റ് എന്നിവിടങ്ങളില്‍ ലഭിക്കും. അപേക്ഷ ലഭിച്ചു കഴിഞ്ഞാല്‍ പോസ്റ്റല്‍ ബാലറ്റ് നല്‍കുന്ന നടപടി സ്വീകരിക്കുവാന്‍ റിട്ടേണിങ് ഓഫീസര്‍മാര്‍ക്ക് ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്‍കി