സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും അനിശ്ചിതകാല പണിമുടക്കിലേക്ക്

Posted on: April 5, 2014 12:38 am | Last updated: April 5, 2014 at 12:38 am

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയുടെ പേരില്‍ സംസ്ഥാന ജീവനക്കാരുടെയും അധ്യാപകരുടെയും ആനുകൂല്യങ്ങള്‍ മരവിപ്പിച്ച സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും അനിശ്ചിത കാല പണിമുടക്ക് നടത്തുമെന്ന് ആക്ഷന്‍ കൗണ്‍സില്‍ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആന്‍ഡ് ടീച്ചേഴ്‌സ് അധ്യാപക സര്‍വീസ് സംഘടനാ സമരസമിതി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഈ മാസം അവസാന വാരം പണിമുടക്ക് ആരംഭിക്കും. ട്രഷറി ബില്‍ ബുക്ക് മാറുന്നതിന് പുതിയ നിബന്ധന ഏര്‍പ്പെടുത്തിയത്. ശമ്പള വിതരണം ചെയ്യുന്ന ഉദ്യോഗസ്ഥന്‍ ആദായ നികുതി വെബ്‌സൈറ്റില്‍ ഒത്തു നോക്കിയ ശേഷമേ ട്രഷറി ബുക്ക് നല്‍കുകയുള്ളൂവെന്ന നിര്‍ദേശം, ജീവനക്കാരുടെ ലീവ് സറണ്ടര്‍, മെഡിക്കല്‍ റീ ഇംപേഴ്‌സ്‌മെന്റ്, പ്രോവിഡന്റ് ഫണ്ട്, ഭവനനിര്‍മാണ വായ്പ തുടങ്ങിയവയെല്ലം മരവിപ്പിച്ചതും ജീവനക്കാരോടുള്ള ദ്രോഹ നടപടിയാണെന്ന് ഇവര്‍ പറഞ്ഞു. തിരഞ്ഞെടുപ്പിന് ശേഷം പണിമുടക്ക് തീയതി പ്രഖ്യാപിക്കും.