സോളാര്‍: സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് വി എസ് ഹൈക്കോടതിയില്‍ ഹരജി നല്‍കി

Posted on: April 4, 2014 2:25 pm | Last updated: April 4, 2014 at 3:36 pm

vsകൊച്ചി: സോളാര്‍ തട്ടിപ്പുകേസില്‍ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി എസ് അച്യതാനന്ദന്‍ ഹൈക്കോടതിയില്‍ ഹരജി നല്‍കി. സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട 34 കേസുകളും സി ബി ഐ അന്വേഷിക്കണമെന്നാണ് വി എസ് ആവശ്യപ്പെട്ടത്. പ്രതികളുടെ ഉന്നതബന്ധം അന്വേഷണത്തിന്റെ പരിധിയില്‍ കൊണ്ടുവരണമെന്നും വി എസ് ആവശ്യപ്പെട്ടു.

പ്രതികളുടെ സാമ്പത്തിക സ്രോതസ്സ് ആദായനികുതി വകുപ്പും എന്‍ഫോഴ്‌സ്‌മെന്റ് വകുപ്പും അന്വേഷിക്കണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. മുഖ്യമന്ത്രി കേന്ദ്ര മന്ത്രിമാര്‍ എന്നിവര്‍ക്ക് തട്ടിപ്പുകേസില്‍ പങ്കുണ്ട്, മന്ത്രി എ പി അനില്‍കുമാര്‍ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചു എന്നിവയാണ് ഹരജിയിലെ പ്രധാന ആരോപണങ്ങള്‍.