മനസാക്ഷി വോട്ട് ചെയ്യാന്‍ പിഡിപി പ്രവര്‍ത്തകരോട് മഅദനിയുടെ ആഹ്വാനം

Posted on: April 3, 2014 12:29 pm | Last updated: April 4, 2014 at 7:59 am

madaniബാംഗ്ലൂര്‍: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മനസാക്ഷി വോട്ട ചെയ്യാന്‍ പിഡിപി തീരുമാനം. പിഡിപി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅദനിയാണ് വാര്‍ത്താകുറിപ്പിലൂടെ ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ ദിവസം നടന്ന പിഡിപി സംസ്ഥാന സമിതി യോഗം ആെരെ പിന്തുണക്കണമെന്ന കാര്യത്തില്‍ അന്തിമ തീരുമാനം മഅദനിക്കു വിട്ടിരുന്നു. തുടര്‍ന്നാണ് മഅദനി നിലപാട് അറിയിച്ച വാര്‍ത്താകുറിപ്പ് ഇറക്കിയത്.

ഫാസിസത്തിനെതിരായ മതേതര കൂട്ടായ്മ രൂപപ്പെടുത്തണം. കൂടുതല്‍ മെച്ചപ്പെട്ടവരും പ്രഗത്ഭരുമായ അംഗങ്ങളാണ് പാര്‍ലമെന്റിലെത്തേണ്ടത്. ഒപ്പം പൂര്‍ണനിരപരാധിയായിട്ടും ഭരണകൂട ഫാസിസ്റ്റ് ഭീകരതയുടെ ബലിയാടായി താന്‍ അനുഭവിക്കുന്ന ക്രൂരമായ നീതി നിഷേധവും പിഡിപി പ്രവര്‍ത്തകരോട് സ്ഥാനാര്‍ത്ഥികള്‍ സ്വീകരിച്ചിരിക്കുന്ന സമീപനവും വോട്ടില്‍ മാനദണ്ഡമാകുമെന്നും മദനി മാധ്യമങ്ങള്‍ക്ക് നല്‍കിയ കത്തില്‍ പറയുന്നു.