Connect with us

Kozhikode

ബൈത്തുല്‍ ഇസ്സ 20-ാം വാര്‍ഷിക സമ്മേളനം നാളെ ആരംഭിക്കും

Published

|

Last Updated

കോഴിക്കോട്: സാമൂഹിക നവോഥാന രംഗത്ത് പുതിയ മാതൃകകളുമായി സൃഷ്ടിച്ച് മുന്നേറുന്ന നരിക്കുനി ബൈത്തുല്‍ ഇസ്സയുടെ 20-ാം വാര്‍ഷിക സമ്മേളനം പി പി ഉസ്താദ് നഗറില്‍ നാളെആരംഭിക്കും. മൂന്ന് ദിവസം നീണ്ടു നില്‍ക്കും. സമ്മേളനത്തിന്റെ ഭാഗമായി 20 നിര്‍ധനര്‍ക്ക് വീട് നിര്‍മിച്ചു നല്‍കുമെന്ന് സ്വാഗതസംഘം ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
നാളെ രണ്ട് മണിക്ക് അവേലത്ത് മഖാം, മടവൂര്‍ സി എം മഖാം, പന്നൂര്‍ സി ഉസ്താദ്, പാറന്നൂര്‍ പി പി ഉസ്താദ് ഖബറിടങ്ങള്‍ സിയാറത്ത് ചെയ്ത ശേഷം നാല് മണിക്ക് സ്വാഗതസംഘം ചെയര്‍മാന്‍ സയ്യിദ് കുഞ്ഞിസീതിക്കോയ തങ്ങള്‍ കൊയിലാട്ട് പതാക ഉയര്‍ത്തും. തുടര്‍ന്ന് നടക്കുന്ന ഉദ്ഘാടന സമ്മേളനം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് ഡോ. എം എ സ്വബൂര്‍ തങ്ങള്‍ അധ്യക്ഷത വഹിക്കും. സയ്യിദ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ പ്രാര്‍ഥന നടത്തും. ഡോ. എ പി അബ്ദുല്‍ ഹകീം അസ്ഹരി മുഖ്യപ്രഭാഷണം നടത്തും. എം കെ രാഘവന്‍ എം പി സോവനീര്‍ പ്രകാശനം ചെയ്യും. വി എം ഉമ്മര്‍ മാസ്റ്റര്‍ എം എല്‍ എ, പി ടി എ റഹീം എം എല്‍ എ, കെ സി അബു സംബന്ധിക്കും. ആറ് മണിക്ക് ആത്മീയ സമ്മേളനത്തില്‍ അബ്ദുല്ലത്തീഫ് സഅദി പഴശ്ശി പ്രഭാഷണം നടത്തും. സയ്യിദ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍, സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ കുറാ, സയ്യിദ് കുഞ്ഞിക്കോയ തങ്ങള്‍, സയ്യിദ് ഉമറുല്‍ ഫാറൂഖ് തങ്ങള്‍ പൊസോട്ട്, സയ്യിദ് യഹ്‌യല്‍ ബുഖാരി കാസര്‍കോട് തുടങ്ങിയ സാദാത്തുക്കളും പണ്ഡിതരും സംബന്ധിക്കും. ശനിയാഴ്ച രാവിലെ 6.30 ന് “ഖുര്‍ആനിലൂടെ” അബൂബക്കര്‍ സഖാഫി വെണ്ണക്കോട് അവതരിപ്പിക്കും. ഒന്‍പത് മണിക്ക് ന്യൂനപക്ഷ സമ്മേളനം കര്‍ണാടക ആരോഗ്യമന്ത്രി യു ടി ഖാദര്‍ ഉദ്ഘാടനം ചെയ്യും. ഡോ. ഹുസൈന്‍ രണ്ടത്താണി വിഷയാവതരണം നടത്തും. കോടിയേരി ബാലകൃഷ്ണന്‍ മുഖ്യാതിഥിയായിരിക്കും. എ കെ ശശീന്ദ്രന്‍ എം എല്‍ എ, ടി പി രാമകൃഷ്ണന്‍, അഡ്വ. എം വീരാന്‍ കുട്ടി, കാരാട്ട് അബ്ദുര്‍റസാഖ്, മുഹമ്മദ് കുഞ്ഞ് സഖാഫി കൊല്ലം, അബ്ദുല്‍ കലാം മാവൂര്‍, പി വി അഹ്മദ് കബീര്‍ സംസാരിക്കും. രണ്ട് മണിക്ക് മുഅല്ലിം മാനേജ്‌മെന്റ് സംഗമം കെ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പട്ടുവം ഉദ്ഘാടനം ചെയ്യും. കോടമ്പുഴ ബാവ മുസ്‌ലിയാര്‍ വിഷയാവതരണം നടത്തും. നാല് മണിക്ക് വിദ്യാഭ്യാസ സമ്മേളനം എളമരം കരീം എം എല്‍ എ ഉദ്ഘാടനം ചെയ്യും.
കെ മുരളീധരന്‍ എം എല്‍ എ മുഖ്യാതിഥിയായിരിക്കും. പ്രൊഫ. എ അബ്ദുല്‍ അസീസ് അധ്യക്ഷത വഹിക്കും. കൂറ്റമ്പാറ അബ്ദുര്‍റഹ്മാന്‍ ദാരിമി വിഷയാവതരണം നടത്തും. ഏഴ് മണിക്ക് നടക്കുന്ന പ്രാസ്ഥാനിക സമ്മേളനം മന്ത്രി മഞ്ഞളാം കുഴി അലി ഉദ്ഘാടനം ചെയ്യും. സയ്യിദ് മുഹമ്മദ് തുറാബ് തങ്ങള്‍ അധ്യക്ഷത വഹിക്കും. ഞായറാഴ്ച രാവിലെ പത്തിന് നടക്കുന്ന പൂര്‍വവിദ്യാര്‍ഥി സംഗമം മുഈനുദ്ദീന്‍ ഉദ്ഘാടനം ചെയ്യും. സി അബ്ദുര്‍റഹ്മാന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിക്കും. രണ്ട് മണിക്ക് നടക്കുന്ന പ്രവാസി സംഗമം കുഞ്ഞബ്ദുല്ല കടമേരി (ഖത്തര്‍) ഉദ്ഘാടനം ചെയ്യും. സയ്യിദ് ഹബീബ് കോയ തങ്ങള്‍ (ജിദ്ദ) അധ്യക്ഷത വഹിക്കും. വൈകുന്നേരം ഏഴ് മണിക്ക് നടക്കുന്ന സമാപന സമ്മേളനം കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ല്യാര്‍ ഉദ്ഘാടനം ചെയ്യും. സയ്യിദ് അലി ബാഫഖി തങ്ങള്‍ പ്രാര്‍ഥന നടത്തും. കാന്തപുരം എ പി മുഹമ്മദ് മുസ്‌ലിയാര്‍ അധ്യക്ഷത വഹിക്കും.
സമസ്ത പ്രസിഡന്റ് എം എ അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല മുഖ്യാതിഥിയായിരിക്കും. സയ്യിദ് ഇബ്‌റാഹിം ഖലീലുല്‍ ബുഖാരി, സയ്യിദ് സൈനുല്‍ ആബിദീന്‍ മലേഷ്യ, സയ്യിദ് യൂസുഫുല്‍ ബുഖാരി വൈലത്തൂര്‍, ഇ സുലൈമാന്‍ മുസ്‌ലിയാര്‍, ചിത്താരി ഹംസ മുസ്‌ലിയാര്‍, പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, കെ കെ അഹ്മദ് കുട്ടി മുസ്‌ലിയാര്‍ കട്ടിപ്പാറ, സി മുഹമ്മദ് ഫൈസി, സി എം ഇബ്‌റാഹിം, ജലീല്‍ സഖാഫി കടലുണ്ടി സംബന്ധിക്കും.
വാര്‍ത്താ സമ്മേളനത്തില്‍ ബൈത്തുല്‍ ഇസ്സ പ്രസിഡന്റ് ഡോ. എം എ സ്വബൂര്‍ തങ്ങള്‍, സെക്രട്ടറി പി മുഹമ്മദ് മാസ്റ്റര്‍, മാനേജര്‍ ടി എ മുഹമ്മദ് അഹ്‌സനി, സ്വാഗതസംഘം ചെയര്‍മാന്‍ കൊയിലാട്ട് കുഞ്ഞിസീതിക്കോയ തങ്ങള്‍, കണ്‍വീനര്‍ സി മൊയ്തീന്‍ കുട്ടി ഹാജി സംബന്ധിക്കും.

Latest