യുവാവിനെ കൊലപ്പെടുത്തി മണലില്‍ കുഴിച്ചിട്ട സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍

Posted on: March 29, 2014 7:35 pm | Last updated: March 30, 2014 at 11:39 am
SHARE

kasargode murderകാസര്‍ക്കോട്: കുമ്പളയില്‍ യുവാവിനെ കൊലപ്പെടുത്തി മൃതദേഹം മണലില്‍ കുഴിച്ചിട്ട സംഭവത്തില്‍ രണ്ടുപേരെ അന്വേഷണസംഘം അറസ്റ്റ് ചെയ്തു. കുമ്പള സ്വദേശികളായ അബ്ദുള്‍ സലാം, നൗഷാദ് എന്നിവരാണ് അറസ്റ്റിലായത്. വ്യക്തി വൈരാഗ്യമാണ് കൊലക്ക് കാരണമെന്ന് പ്രതികള്‍ മൊഴി നല്‍കി.

വ്യാഴാഴ്ച്ച വൈകുന്നേരമാണ് കുമ്പള സ്വദേശി ഷഫീഖിന്റെ മൃതദേഹം മണല്‍ കൂനക്കടിയില്‍ കണ്ടത്. പ്രതികളെ നേരത്തെ ഷഫീഖ് ക്രൂരമായി മര്‍ദ്ദിച്ചിരുന്നു. ഇതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമായത്.അബ്ദുള്‍ സലാമും പിടിയിലാകാനുള്ള മറ്റൊരാളും ചേര്‍ന്നാണ് ഷഫീഖിനെ വെട്ടിക്കൊലപ്പെടുത്തിയത്.

നേരത്തെ തയ്യാറാക്കിയ പദ്ധതി പ്രകാരം നൗഷാദ് വ്യാഴാഴ്ച്ച രാത്രിയോടെ ഷഫീഖിനെ കൊലപാതകം നടന്ന ആളൊഴിഞ്ഞ പറമ്പിലെത്തിച്ചു. പിന്നീട് ഒന്നിച്ച് മദ്യപിച്ച ശേഷം രണ്ടുപേര്‍ മുന്നില്‍ നിന്നും പിന്നില്‍ നിന്നും കുത്തുകയായിരുന്നു. കുത്തേറ്റ് ഓടിയ ഷഫീഖ് മണല്‍കൂനക്കരികില്‍ വീഴുകയായിരുന്നു. പിന്നീട് മരണമുറപ്പാക്കിയ ശേഷം ആരുമറിയാതിരിക്കാന്‍ മണലില്‍ കുഴിച്ചിടുകയായിരുന്നു.