ഇന്ത്യന്‍ സൂപ്പര്‍ ഫുട്ബാള്‍ ലീഗ്: കൊച്ചിക്കായി സച്ചിന്‍ രംഗത്ത്

Posted on: March 29, 2014 4:01 pm | Last updated: March 29, 2014 at 4:59 pm

sachin playing ftballന്യൂഡല്‍ഹി: ഇന്ത്യന്‍ സൂപ്പര്‍ ഫുട്ബാള്‍ ലീഗിലെ കൊച്ചി ടീമിനായി ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ രഗത്ത്. മുംബൈ ടീം സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്ന ടെന്നീസ് താരം മഹേഷ് ഭൂപതിയുടെ രണ്ടാം ഓപ്ഷനും കൊച്ചിയാണ്.

ഇന്ത്യന്‍ ക്രിക്കറ്റിന്റെ മുന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയാണ് ടീം ഉടമയാവാന്‍ ആഗ്രഹിക്കുന്ന മറ്റൊരു പ്രമുഖന്‍. സ്പാനിഷ് ലീഗിലെ ഒന്നാം സ്ഥാനക്കാരായ അത്‌ലറ്റികോ മാഡ്രിഡ് ടീമുമായി ചേര്‍ന്ന് കൊല്‍ക്കത്ത ടീമിനെ സ്വന്തമാക്കാനാണ് ഗാംഗുലി ശ്രമിക്കുന്നത്. മുന്‍ ഇന്ത്യന്‍ ഫുട്ബാള്‍ ടീം ക്യാപ്റ്റനും ബോളിവുഡ് നടന്‍ ജോണ്‍ എബ്രഹാമും ചേര്‍ന്ന് ഗുവാഹത്തി ടീമിനുവേണ്ടി രംഗത്തുണ്ട്.

ലേലത്തിനുള്ള തിയതി ഇന്നലെ (വെള്ളിയാഴ്ച) അവസാനിച്ചു. 30 ഫ്രാഞ്ചൈസികള്‍ ടീമുകള്‍ക്കായി രംഗത്തുണ്ട്. വിദേശരാജ്യങ്ങളിലെ പ്രമുഖ ഫുട്ബാള്‍ താരങ്ങള്‍ ലീഗില്‍ പങ്കെടുക്കുമെന്നാണ് സംഘാടകര്‍ പ്രതീക്ഷിക്കുന്നത്.