ഭാരതോത്സവത്തിനു സമാപനം

Posted on: March 26, 2014 8:45 pm | Last updated: March 26, 2014 at 8:56 pm
SHARE

അല്‍ ഐന്‍: ഇന്ത്യന്‍ സോഷ്യല്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ അഞ്ചു നാള്‍ നീണ്ടു നിന്ന ഉത്സവത്തിന് കൊടിയിറങ്ങി. പത്മശ്രീ എം എ യൂസുഫലി, പത്മശ്രീ ഡോ ജവഹര്‍ ഗംഗാരമണി എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. യു എ ഇ മന്ത്രാലയങ്ങളെ പ്രതിനിധീകരിച്ച് മുഹമ്മദ് ഹമദ് അല്‍ ബാദി, മുഹമ്മദ് അല്‍ നെയാദി, ഹിലാല്‍ അല്‍ കുവൈത്തി എന്നിവരും പങ്കെടുത്തു. അല്‍ ഐന്‍ ഐ എസ് സി സാരഥികളായ പ്രസിഡന്റ് ജനക് കുമാര്‍ ഭട്ട്, ജനറല്‍ സെക്രട്ടറി ടി വി എന്‍ കുട്ടി സംസാരിച്ചു.
സമ്മേളനത്തില്‍ പങ്കെടുത്ത വിശിഷ്ട വ്യക്തികളെ ഉപഹാരങ്ങള്‍ നല്‍കി ആദരിച്ചു. ശൈഖ് ഹംദാന്‍ പുരസ്‌കാരം നേടിയ നാലു വിദ്യാര്‍ഥികളെയും, സെന്ററിന്റെ അജീവനാന്ത അംഗത്വം ലഭിച്ച എ എം നസീറിനെയും ചടങ്ങില്‍ ആദരിച്ചു. സമ്മേളനത്തിനൊടുവില്‍ നടന്ന നറുക്കെടുപ്പില്‍, ഒന്നാം സമ്മാനമായ മിറ്റ്‌സുബിഷി കാറടക്കം ഇരുപത്തിയഞ്ച് സമ്മാനങ്ങള്‍ ജേതാക്കള്‍ക്ക് വിതരണം ചെയ്തു.