Connect with us

Malappuram

സമസ്ത ജില്ലാ പണ്ഡിത കോണ്‍ഫറന്‍സ് നാളെ

Published

|

Last Updated

മലപ്പുറം: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജില്ലാ മുശാവറ സംഘടിപ്പിക്കുന്ന പണ്ഡിത കോണ്‍ഫറന്‍സ് നാളെ കോട്ടക്കല്‍ താജുല്‍ ഉലമ നഗറില്‍ നടക്കും. സ്വാഗതമാട് ടി എം എം ഓഡിറ്റോറിയത്തില്‍ വിപുലമായ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്ന് സ്വാഗതസംഘം ഭാരവാഹികള്‍ അറിയിച്ചു.
കോഴിച്ചെനയില്‍ നടന്ന പണ്ഡിത കോണ്‍ഫറന്‍സിന് ശേഷം ജില്ലയില്‍ നടക്കുന്ന ഏറ്റവും വലിയ പണ്ഡതസംഗമത്തിനാണ് വേദിയാകുന്നത്. മുവ്വായിരത്തിലധികം പണ്ഡിതന്മാര്‍ പങ്കെടുക്കുന്ന സമ്മേളനം പുതു കേരളത്തിലെ ആനുകാലിക ചലനങ്ങള്‍ വിലയിരുത്തപ്പെടുന്നതോടൊപ്പം വൈജ്ഞാനിക പ്രബോധന മേഖലയില്‍ സമസ്ത നടപ്പാക്കുന്ന ശ്രദ്ധേയമായ സംരംഭങ്ങള്‍ക്ക് രുപം നല്‍കും. രാവിലെ 10 മണിക്ക് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പണ്ഡിത സമ്മേളനം ഉദ്ഘാടനം ചെയ്യും.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജില്ലാ പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്‌ലിയാര്‍ അധ്യക്ഷത വഹിക്കും. പൊന്മള അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാര്‍, കാന്തപുരം എ പി മുഹമ്മദ് മുസ്‌ലിയാര്‍, പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി വിവിധ പഠന സെക്ഷനുകള്‍ക്ക് നേതൃത്വം നല്‍കും. സയ്യിദ് യുസുഫുല്‍ ബുഖാരി വൈലത്തൂര്‍, സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി കടലുണ്ടി, സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി, തിരൂരങ്ങാടി ബാപ്പു മുസ്‌ലിയാര്‍, കോട്ടൂര്‍ കുഞ്ഞമ്മു മുസ്‌ലിയാര്‍, വൈലത്തുര്‍ ബാവ മുസ്‌ലിയാര്‍, വാളക്കുളം ബീരാന്‍ കുട്ടി മുസ്‌ലിയാര്‍, ചെറുശ്ശോല ബീരാന്‍ കുട്ടി മുസ്‌ലിയാര്‍, ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട് സംബന്ധിക്കും.
സമ്മേളനത്തിന് വരുന്ന പണ്ഡിതര്‍ക്ക് രാവിലെ ഒമ്പത് മണി മുതല്‍ ചങ്കുവെട്ടിയില്‍ നിന്ന് സമ്മേളന നഗരിയിലേക്ക് പ്രത്യേക വാഹന സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.