വിശ്രമം കോണ്‍ഗ്രസ് തണലില്‍

    Posted on: March 18, 2014 11:32 pm | Last updated: March 18, 2014 at 11:32 pm
    SHARE

    congressഭോപ്പാല്‍: മധ്യപ്രദേശ് ഭക്ഷ്യ, സിവില്‍ സപ്ലൈസ് മന്ത്രിയുടെ സഹോദരന്‍ കോണ്‍ഗ്രസില്‍. മന്ത്രി വിജയ് ഷായുടെ മൂത്ത സഹോദരന്‍ അജയ് ഷാ ആണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. മധ്യപ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷന്‍ അരുണ്‍ യാദവ്, പ്രതിപക്ഷ നേതാവ് സത്യദേവ് കടാരെ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ഷായുടെ കോണ്‍ഗ്രസ് പ്രവേശം.
    മന്ത്രിയുടെ സഹോദരന്‍ കോണ്‍ഗ്രസിലെത്തിയത് ബി ജെ പിക്ക് ക്ഷീണമായിട്ടുണ്ട്. സംസ്ഥാനത്ത് ബി ജെ പിയാണ് അധികാരത്തിലുള്ളത്. ലോക്‌സഭയിലേക്ക് ടിക്കറ്റ് ലഭിക്കുന്നതിന് വേണ്ടിയല്ല കോണ്‍ഗ്രസില്‍ ചേര്‍ന്നതെന്ന് നേരത്തെ ബി ജെ പിയിലായിരുന്ന അജയ് ഷാ പറഞ്ഞു.