Connect with us

Gulf

ല്യൂറെ മ്യൂസിയം: ആദ്യഘട്ടം പൂര്‍ത്തിയായി

Published

|

Last Updated

അബുദാബി: ലോകത്തിലെ തന്നെ ഏറ്റവും മികച്ച മ്യൂസിയമായി മാറിയേക്കാവുന്ന “ല്യൂറെ അബുദാബിയുടെ” നിര്‍മാണത്തിന്റെ ആദ്യ ഘട്ടം പൂര്‍ത്തിയായി. ടൂറിസം ഡെവലപ്‌മെന്റ് ആന്റ് ഇന്‍വെസ്റ്റ്‌മെന്റ് കമ്പനി ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടര്‍ അലി അല്‍ ഹമ്മാദി അറിയിച്ചതാണിത്. സാദിയാത്ത് ദ്വീപിലാണ് മ്യൂസിയം. 2015 അവസാനത്തോടെ മ്യൂസിയ നിര്‍മാണം പൂര്‍ത്തീകരിക്കും.
സൂര്യപ്രകാശം ധാരയായി ലഭിക്കുന്ന സവിശേഷമായ ഗ്ലാസാണ് മേല്‍ക്കൂരയായി ഉപയോഗിച്ചത്. ചുവരുകളിലെ ജലപൈപ്പുകളുടെയും ഇലക്ട്രിക്കല്‍ കേബിളുകളുടെയും ഘടിപ്പിക്കല്‍ പൂര്‍ത്തിയാക്കി. 5,300 പേരാണ് നിര്‍മാണത്തിലേര്‍പ്പെട്ടിട്ടുള്ളത്. 1.17ലക്ഷം ക്യൂബിക് മീറ്റര്‍ കോണ്‍ക്രീറ്റ് ഉപയോഗിച്ചു.
ഗ്യാലറികളുടെ നിര്‍മാണം ഇനി നടക്കും. 30 മുതല്‍ 70 വരെ ടണ്‍ ഭാരമുള്ള 85 സീറ്റുകള്‍ ഇതിന് ഉപയോഗിക്കും. കടലിനടിയിലാണ് ഗ്യാലറി. ഇവിടെയാണ് പ്രദര്‍ശനങ്ങള്‍. വ്യത്യസ്ത സംസ്‌കാരങ്ങളുടെ നാള്‍വഴികളും ശേഷിപ്പുകളും ഇവിടെ അവതരിപ്പിക്കപ്പെടും.