കോണ്‍ഗ്രസിനെ ആര്‍ക്കും വിമര്‍ശിക്കാം: മുഖ്യമന്ത്രി

Posted on: March 16, 2014 2:14 pm | Last updated: March 17, 2014 at 8:15 am
SHARE

oommen chandy 7കോട്ടയം: കോണ്‍ഗ്രസിനെ വിമര്‍ശിക്കാന്‍ ആര്‍ക്കും അവകാശമുണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പാര്‍ട്ടിയോടുള്ള വിയോജിപ്പ് എല്ലാവര്‍ക്കും പ്രകടിപ്പിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇടുക്കിയിലെ യു ഡി എഫ് സ്ഥാനാര്‍ഥിയെ ബിഷപ്പ് ശകാരിച്ച സംഭവത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഡീന കുര്യാക്കോട് ബിഷപ്പിനോട് മോശമായി പെരുമാറിയിട്ടില്ല. വി ടി ബലറാം ബിഷപ്പിനെതിരെ നികൃഷ്ടജീവി പരാമര്‍ശം നടത്തുമെന്ന് കരുതുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

യു പി എ സര്‍ക്കാര്‍ അത്ഭുതാവഹമായ നേട്ടമാണ് കൈവരിച്ചത്. ലോകത്തെ പല രാജ്യങ്ങള്‍ക്കും സാധിക്കാത്തത് യു പി എക്ക് സാധിച്ചു. സാമ്പത്തിക പ്രതിസന്ധിയുണ്ടായപ്പോള്‍ പിടിച്ചുനില്‍ക്കാനായത് ഇതുകൊണ്ടാണ്. നിയമസഭയിലെ ഭൂരിപക്ഷത്തേക്കാള്‍ ഉപരി ജനങ്ങളുടെ പിന്തുണയാണ് സര്‍ക്കാറിന്റെ കരുത്ത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് സംസ്ഥാന സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങളുടെ കൂടി വിലയിരുത്തലാകുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.