Connect with us

Palakkad

സൈബര്‍ ലോകത്തെ ഭ്രമം ആത്മീയ ബോധത്തെ നശിപ്പിക്കുന്നു: ഖുറാ തങ്ങള്‍

Published

|

Last Updated

പട്ടാമ്പി: സൈബര്‍ ലോകത്തോടുള്ള പുതു തലമുറയുടെ അതിഭ്രമം ആത്മീയ ബോധത്തെ നശിപ്പിക്കുമെന്ന് സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ ഖുറാ അഭിപ്രായപ്പെട്ടു. വിളയൂര്‍ കുപ്പുത്ത് പാറമ്മല്‍ ബദ്‌രിയ്യ അനുസ്മരണ സമ്മേളനത്തോടാനുബന്ധിച്ച് ദുആ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു താജുല്‍ ഉലമയുടെ പുത്രന്‍ ഖുറാ തങ്ങള്‍.
മൊബൈല്‍, ഇന്റര്‍നെറ്റ് ഉപയോഗം പരിധി വിടുകയാണിന്ന്. നിസ്സാര കാര്യങ്ങള്‍ക്ക് പോലും കലഹവും കലാപവും കൂടുന്ന പ്രവണത വര്‍ധിക്കുന്നു. രാജ്യത്ത് നടന്ന മിക്കവാറും കുറ്റ കൃത്യങ്ങള്‍ക്ക് ഒരു പരിധിവരെ കാരണം മൊബൈല്‍. ഇന്റര്‍നൈറ്റ് ഉപയോഗം കൂടിയാണെന്നാണ് കണ്ടെത്തല്‍, പണത്തിന്റെയോ പാര്‍ട്ടിയുടെയോ പിന്‍ബലം കൊണ്ടെന്നും പാരത്രിക ലോകത്ത് രക്ഷപ്പെടാനാകില്ല. ആത്മീയ പ്രതാപം തിരിച്ച് പിടിക്കുന്നതിലൂടെ മാത്രമേ ആത്മശാന്തി നേടാനാകൂവെന്നും തങ്ങള്‍ ഉണര്‍ത്തി.
സമസ്ത ജില്ലാ സെക്രട്ടറി മാരായമംഗലം അബ്ദുര്‍റഹ്മാന്‍ ഫൈസി ഉദ്ഘാടനം ചെയ്തു. സയ്യിദ് ഹബീബ് കോയ തങ്ങള്‍ ചെരക്കാപറമ്പ് അധ്യക്ഷത വഹിച്ചു. ജില്ലാ സംയുക്ത ഖാസി എന്‍ അലി മുസ്‌ലിയാര്‍ കുമരംപുത്തൂര്‍, ഉമര്‍ മദനി വിളയൂര്‍, സയ്യിദ് ഹബീബത്തുല്ല തങ്ങള്‍. സയ്യിദ് ത്വാഹാ തങ്ങള്‍, ഹാഫിസ് ഉസ്മാന്‍ വിളയൂര്‍, മൊയ്തീന്‍കുട്ടി അല്‍ഹസനി, മുഹമ്മദ് കുട്ടി അന്‍വരി, പി സൈനുല്‍ ആബിദ് സഖാഫി, ഏലംകുളം അബ്ദുര്‍റശീദ് സഖാഫി, അഹമ്മദ് മുസ്‌ലിയാര്‍, ഹാരിസ് സഖാഫി, ഹംസ സഖാഫി അല്‍കാമിലി പുക്കോട്ടൂര്‍, ഹുസൈന്‍ സഅദി, കെ കെ യൂസഫ്, ഒ ടി അബ്ദുല്‍ അസീസ് മുസ്‌ലിയാര്‍ പ്രസംഗിച്ചു.
ഇരു വൃക്കകളും തകര്‍ന്ന് ചികിത്സയില്‍ കഴിയുന്ന തെങ്ങിങ്ങല്‍ റഹ്മത്തുന്നീസയുടെ കുടുംബത്തിന് സാന്ത്വനം പദ്ധതിയില്‍ ചികിത്സാ സഹായമായി രണ്ടാം ഗഡു80. 000 രുപ ഖുറാ തങ്ങള്‍ വിതരണം ചെയ്തു.

 

Latest