നന്ദന്‍ നിലേകനി കോണ്‍ഗ്രസില്‍ ചേര്‍ന്നു

Posted on: March 9, 2014 3:39 pm | Last updated: March 9, 2014 at 3:39 pm

nandan nilekaniബംഗളൂരു: യുനീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ ചെയര്‍മാന്‍ നന്ദന്‍ നിലേകനി കോണ്‍ഗ്രസില്‍ ചേര്‍ന്നു. ബംഗളൂരുവില്‍ നടന്ന ചടങ്ങില്‍ കെ പി സി സി പ്രസിഡന്റന്റ് ജി പരമേശ്വര അദ്ദേഹത്തിന് കോണ്‍ഗ്രസിന്റെ കൊടി കൈമാറി. തുടര്‍ന്ന് പാര്‍ട്ടിയില്‍ മെമ്പര്‍ഷിപ്പും എടുത്തു. ബംഗളൂരു സൗത്ത് ലോക്‌സഭാ മണ്ഡലത്തില്‍ നിന്ന് നിലേകനി മത്സരിക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു.