Connect with us

Kozhikode

അവേലത്ത് ഉറൂസിന് ഭക്തിനിര്‍ഭരമായ തുടക്കം

Published

|

Last Updated

പൂനൂര്‍: അവേലത്ത് സാദാത്തീങ്ങളുടെ ഉറൂസിന് സാദാത്ത് മഖാം അങ്കണത്തില്‍ ഭക്തിനിര്‍ഭരമായ തുടക്കം. നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ കാരക്കാട് മഖാമില്‍ നിന്ന് എത്തിച്ച പതാക ഉയര്‍ത്തിയതോടെയാണ് പരിപാടികള്‍ ആരംഭിച്ചത്. സയ്യിദ് അബൂബക്കര്‍ കോയ തങ്ങള്‍ സിയാറത്തിന് നേതൃത്വം നല്‍കി. ഉദ്ഘാടന സമ്മേളനം സയ്യിദ് ഇബ്‌റാഹിമുല്‍ ഖലീലുല്‍ ബുഖാരി തങ്ങള്‍ ഉദ്ഘാടനം ചെയ്തു. പ്രവാചക കുടുംബത്തോടുള്ള സ്‌നേഹം മുസ്‌ലിമിന്റെ ബാധ്യതയാണെന്ന് അദ്ദേഹം പറഞ്ഞു. സയ്യിദ് പൂക്കോയ തങ്ങള്‍ അധ്യക്ഷത വഹിച്ചു.
സയ്യിദ് അബ്ദുല്‍ ഫത്താഹ് അഹ്ദല്‍, ഡോ. അബ്ദുസ്വബൂര്‍ തങ്ങള്‍ അവേലം, പ്രൊഫ. എ കെ അബ്ദുല്‍ ഹമീദ്, വി എം കോയ മാസ്റ്റര്‍, എന്‍ പി ഉമ്മര്‍ സാഹിബ് സംബന്ധിച്ചു. സയ്യിദ് അലവി മശ്ഹൂര്‍ ആറ്റത്തങ്ങള്‍ സ്വാഗതം പറഞ്ഞു. ശാഫി സഖാഫി മുണ്ടമ്പ്ര മതപ്രഭാഷണം നടത്തി.
ഇന്ന് വൈകുന്നേരം നാലിന് സമീപത്തെ മഹല്ലുകളില്‍ നിന്ന് ഉറൂസിനുള്ള വിഭവങ്ങളുമായെത്തുന്ന മഹല്ല് വരവ് ശ്രദ്ധേയമാകും. മഗ്‌രിബിന് ശേഷം നടക്കുന്ന അഹ്ദലിയ്യ ദിക്‌റ് മജ്‌ലിസിന് സയ്യിദ് സ്വബൂര്‍ തങ്ങള്‍ അവേലം നേതൃത്വം നല്‍കും.
ഡോ. അബ്ദുല്‍ ഹക്കീം അസ്ഹരി സംബന്ധിക്കും. അബ്ദുല്ലത്വീഫ് സഅദി പഴശ്ശി മതപ്രഭാഷണം നടത്തും. നാളെ രാവിലെ എട്ടിന് മഹല്ല് പ്രതിനിധി സമ്മേളനം നടക്കും. രണ്ട് മണിക്ക് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ പങ്കെടുക്കുന്ന മദ്ഹ് ഗാന മത്സരം നടക്കും.
രാത്രി കാന്തപുരം എ പി മുഹമ്മദ് മുസ്‌ല്യാരുടെ മതപ്രഭാഷണം നടക്കും. കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ല്യാര്‍ ഉദ്ഘാടനം ചെയ്യും. ഞായറാഴ്ച വൈകുന്നേരം ഏഴിന് സമാപന സമ്മേളനം കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ല്യാര്‍ ഉദ്ഘാടനം ചെയ്യും. സയ്യിദ് അബ്ദുല്‍ ഫത്താഹ് അഹ്ദല്‍ അവേലം അധ്യക്ഷത വഹിക്കും.
പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ല്യാര്‍, പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി, എ പി മുഹമ്മദ് മുസ്‌ല്യാര്‍, എന്‍ അലി അബ്ദുല്ല, സി എം ഇബ്‌റാഹിം പങ്കെടുക്കും. സയ്യിദ് അലി ബാഫഖി തങ്ങള്‍ പ്രാര്‍ഥന നടത്തും. സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ ദിക്‌റ് ദുആക്ക് നേതൃത്വം നല്‍കും.