കണ്ണൂരില്‍ ആര്‍ എസ് എസ് പ്രവര്‍ത്തകന്റെ വീടിന് നേരെ ബോംബേറ്

Posted on: March 3, 2014 11:16 am | Last updated: March 4, 2014 at 12:12 am

bombകൂത്തുപറമ്പ്: കണ്ണവം പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ ചെറുവാഞ്ചേരിക്കടുത്ത് മണിയാറ്റയില്‍ ആര്‍ എസ് എസ് പ്രവര്‍ത്തകന്റെ വീടിനു നേരേ ബോംബേറ്. ആര്‍ എസ് എസ് പ്രവര്‍ത്തകനായ ടി കെ പുഷ്പന്റെ വീടിനു നേരേയാണ് ആക്രമണം ഉണ്ടായത്. ബോംബേറില്‍ വീടിന്റെ മുന്‍വശത്തെ മൂന്ന് ജനല്‍പാളികള്‍ തകര്‍ന്നു. വീട്ടുമുറ്റത്ത് നിന്ന് പൊട്ടാത്ത ഒരു നാടന്‍ ബോംബും കണ്ടെത്തിയിട്ടുണ്ട്.

ആക്രമണം നടക്കുമ്പോള്‍ ആരും വീട്ടിലുണ്ടായിരുന്നില്ല. ഭാര്യാമാതാവ് അസുഖബാധിതയായതിനാല്‍ പുഷ്പനും കുടുംബവും കുറച്ചുദിവസമായി രാത്രിയില്‍ അരകിലോമീറ്റര്‍ അകലെയുള്ള ഭാര്യാ വീട്ടിലാണ് താമസിച്ചുവന്നത്. ഇന്നു രാവിലെ പതിവുപോലെ വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് സംഭവം അറിയുന്നത്. കണ്ണവം എസ് ഐ വൈ ബി പുരുഷോത്തമന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തിയിട്ടുണ്ട്.