മര്‍ക്കസ് കോംപ്ലക്സ് പള്ളിയില്‍ സംഘര്‍ഷത്തിന് സോളിഡാരിറ്റി ശ്രമം

Posted on: February 28, 2014 4:40 pm | Last updated: March 1, 2014 at 7:21 am

markaz complexകോഴിക്കോട്: മര്‍ക്കസ് കോംപ്ലക്‌സ് പള്ളി കോമ്പൗണ്ടില്‍ അനധികൃതമായി നോട്ടീസ് വിതരണം ചെയ്ത് സംഘര്‍ഷം സൃഷ്ടിക്കാന്‍ സോളിഡാരിറ്റി ശ്രമം. മര്‍കസ് കോംപ്ലക്‌സ് പള്ളി പരിസരത്താണ് ഇന്ന് ജുമുഅക്ക് ശേഷം കമ്മിറ്റിയുടെ അനുവാദം വാങ്ങാതെ ഏതാനും സോളിഡാരിറ്റി പ്രവര്‍ത്തകര്‍ സുന്നി വിരുദ്ധ നോട്ടീസ് വിതരണം ചെയ്യാന്‍ ശ്രമിച്ചത്.

സുന്നികളെയും സംഘടനയുടെ നേതാക്കളെയും മോശമായി ചിത്രീകരിക്കുന്ന നോട്ടീസാണ് വിതരണം ചെയ്യാന്‍ ശ്രമിച്ചത്. ഇത് ശ്രദ്ധയില്‍പ്പെട്ട മര്‍കസ് കോംപ്ലക്‌സിലെ സെക്യൂരിറ്റി ജീവനക്കാര്‍ അനുവദാമില്ലാതെ നോട്ടീസ് വിതരണം ചെയ്യരുതെന്ന് ആവശ്യപ്പെട്ടു.

വേണമെങ്കില്‍ റോഡില്‍ നിന്ന് വിതരണം ചെയ്യാമെന്ന് അറിയിച്ചെങ്കിലും മനപൂര്‍വം പ്രശ്‌നം സൃഷ്ടിക്കാന്‍ സംഘടിച്ചെത്തിയ സോളിഡാരിറ്റിക്കാര്‍ സംഘര്‍ഷത്തിന് ശ്രമിക്കുകയായിരുന്നു. സെക്യൂരിറ്റി ജീവനക്കാരോട് തട്ടികയറുകയും ഇവരെ കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയുമുണ്ടായി. സമീപത്തെ കച്ചവടക്കാരും പള്ളിയില്‍ നിസ്‌കരിക്കാനെത്തിയവരും ഇടപെട്ടാണ് സോളിഡാരിറ്റിക്കാരെ നീക്കിയത്.