ജനുവരിയില്‍ എത്തിയത് 64 ലക്ഷം യാത്രക്കാര്‍

Posted on: February 27, 2014 6:00 pm | Last updated: February 27, 2014 at 6:22 pm

ദുബൈ: കഴിഞ്ഞ മാസം ദുബൈ ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ടില്‍ 64 ലക്ഷം യാത്രക്കാര്‍ എത്തിയതായി വിമാനത്താവള അധികൃതര്‍ വ്യക്തമാക്കി. ഇതോടെ 2012ല്‍ ഇതേ കാലത്തെ അപേക്ഷിച്ച് 15.1 ശതമാനം വര്‍ധനവാണ് യാത്രക്കാരുടെ എണ്ണത്തില്‍ സംഭവിച്ചിരിക്കുന്നത്.
64,00,706 യാത്രക്കാരാണ് വന്നത്. ട്രാവല്‍ ഏജന്‍സികളുടെ കീഴില്‍ എത്തിയവരും ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവലില്‍ പങ്കെടുക്കാന്‍ എത്തിയവരും ഇതില്‍ ഉള്‍പ്പെടും. ഇന്ത്യയില്‍ നിന്നാണ് ഏറ്റവും അധികം യാത്രക്കാര്‍ എത്തിയത്. ഇതില്‍ കൂടുതല്‍ ആളുകള്‍ എത്തിയത് മുംബൈയില്‍ നിന്നാണ്. 8,00,397 യാത്രക്കാരാണ് വന്നത്. സൗദിയില്‍ നിന്നും 5,14,071 യാത്രക്കാരും യു കെയില്‍ നിന്ന് 4,35,806 യാത്രക്കാരും എത്തി. 1,40,910 യാത്രക്കാര്‍ പടിഞ്ഞാറന്‍ യൂറോപ്പില്‍ നിന്നും 1,26,305 യാത്രക്കാര്‍ കിഴക്കന്‍ യൂറോപ്പില്‍ നിന്നും ദുബൈയില്‍ എത്തി.