ബുര്‍ജ് അല്‍ അറബിന്റെ നെറുകയില്‍ വിരുന്ന്

Posted on: February 27, 2014 5:55 pm | Last updated: February 27, 2014 at 5:44 pm
SHARE

Burj Al Arab - Helipad (3)ദുബൈ: ഐക്യരാഷ്ട്ര സഭയുടെ ലോക ഭക്ഷ്യ പദ്ധതിയുടെ ധനശേഖരണാര്‍ഥം ബുര്‍ജ് അല്‍ അറബിന്റെ നെറുകയില്‍ വിരുന്നു സല്‍കാരം. മാര്‍ച്ച് 13 (വ്യാഴം) നാണ് വിരുന്ന്. ദുബൈ ഫെസ്റ്റിവല്‍സ് ആന്റ് റീട്ടെയില്‍ എസ്റ്റാബ്ലിഷ്‌മെന്റ് ആണ്, ദുബൈ ഭക്ഷ്യോത്സവത്തിന് സമാപനം കുറിച്ച് വുരുന്നൊരുക്കുന്നത്. തറനിരപ്പില്‍ നിന്ന് 212 മീറ്റര്‍ ഉയരത്തില്‍ നടക്കുന്ന പരിപാടിയിലൂടെ സമാഹരിക്കുന്ന തുക 1,20,000 കുട്ടികള്‍ക്ക് സഹായകരമാകും. 10,000 ദിര്‍ഹം സംഭാവന നല്‍കുന്ന 12 അതിഥികള്‍ക്കാണ് വിരുന്ന്.

LEAVE A REPLY

Please enter your comment!
Please enter your name here