കസ്തൂരി റിപ്പോര്‍ട്ട് നടപ്പാക്കാത്തവര്‍ക്ക് വോട്ട് ചെയ്യണമെന്ന് കെ സി ബി സി

Posted on: February 26, 2014 9:11 am | Last updated: February 27, 2014 at 2:18 am

ballot voting vote box politics choice electionകൊച്ചി: വരുന്ന തെരെഞ്ഞെടുപ്പിലെ നയം വ്യക്തമാക്കി കേരള കാത്തലിക് ബിഷപ്‌സ് കൗണ്‍സില്‍ (കെ സി ബി സി). കര്‍ഷകരെ സംരക്ഷിക്കുന്നവര്‍ക്ക് വോട്ട് ചെയ്യണമെന്ന് കെ സി ബി സി ആഹ്വാനം ചെയ്തു. കസ്തൂരി റിപ്പോര്‍ട്ട് നടപ്പാക്കാത്തവര്‍ക്ക് വോട്ട് നല്‍കണം. മനുഷ്യനെ അവഗണിച്ച് ഭൂമിയെ സംരക്ഷിക്കുന്ന നയം തിരുത്തണം. ഇത്തരം റിപ്പോര്‍ട്ടുകള്‍ നടപ്പാക്കാനിറങ്ങുന്നവരെ വോട്ടുചെയ്ത് തോല്‍പ്പിക്കണമെന്നും ഇടയലേഖനത്തില്‍ പറയുന്നു. ഇടയലേഖനം ഞായറാഴ്ച പള്ളികളില്‍ വായിക്കും.