Connect with us

Kerala

സുധീരനുമായുള്ള കൂടിക്കാഴ്ച്ചക്ക് സുകുമാരന്‍ നായര്‍ വിസമ്മതിച്ചു

Published

|

Last Updated

കോട്ടയം: കെ പി സി സി പ്രസിഡന്റ് വി എം സുധീരനുമായി കൂടിക്കാഴ്ച്ച നടത്താന്‍ എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ വിസമ്മതിച്ചു. ഇന്ന് രാവിലെയാണ് സുധീരന്‍ എന്‍ എസ് എസ് ആസ്ഥാനത്തെത്തിയത്. മന്നം സമാധിയില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷമായിരുന്നു സുധീരന്‍ മടങ്ങിയത്. കെ പി സി സി പ്രസിഡന്റായി ചുമതലയേറ്റ ശേഷം ആദ്യമായാണ് സുധീരന്‍ എന്‍ എസ് എസ് ആസ്ഥാനത്തെത്തിയത്.

എന്നാല്‍ സുധീരന്‍ എന്‍ എസ് എസിനെ അപമാനിച്ചു എന്ന് ജി സുകുമാരന്‍ നായര്‍ പ്രതികരിച്ചു. എന്‍ എസ് എസ് നേതാക്കളെ കാണാനെത്തുന്നുവര്‍ അവരുടെ സൗകര്യം കൂടി പരിഗണിക്കണം. വ്യക്തിപരമായി കാര്യത്തിനാണ് സുധീരനെത്തിയപ്പോള്‍ താന്‍ മാറി നിന്നത്. ആരേയും ഇങ്ങോട്ട് കെട്ടിയെഴുന്നെള്ളിച്ചിട്ടില്ലെന്നും കൂടിക്കാഴ്ച്ചക്ക് സമയം തേടണമായിരുന്നു എന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.

---- facebook comment plugin here -----

Latest