Connect with us

Kerala

പാര്‍ട്ടി ഓഫീസുകളിലെ വിവാഹത്തിന് നിയമ സാധുതയില്ലെന്ന് ഹൈക്കോടതി

Published

|

Last Updated

കൊച്ചി: പാര്‍ട്ടി ഓഫിസുകളില്‍ നടക്കുന്ന കല്യാണങ്ങള്‍ക്കു നിയമസാധുതയില്ലെന്നു ഹൈക്കോടതി. ഇത്തരം വിവാഹം നടത്തിയവര്‍ക്ക് തദ്ദേശസ്ഥാപനങ്ങളില്‍ നിന്നു വിവാഹ സര്‍ട്ടിഫിക്കറ്റ് നല്‍കരുതെന്നും ജസ്റ്റിസുമാരായ ആന്റണി ഡോമിനിക്ക് , അനില്‍ കെ. നരേന്ദ്രന്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു. മതപരമായോ വിവാഹ രജിസ്ട്രാറുടെ മുമ്പാകെയോ നടക്കുന്ന വിവാഹങ്ങള്‍ക്കു മാത്രമെ നിയമസാധുതയുള്ളൂവെന്നും കോടതി വ്യക്തമാക്കി. ഉത്തരവ് പാലിക്കുന്നുവെന്ന് ഉറപ്പുവരുത്താന്‍ തദ്ദേശഭരണ സ്ഥാപനങ്ങളോട് കോടതി നിര്‍ദേശിച്ചു.

ഭാര്യയെ വീട്ടുതടങ്കലില്‍ നിന്നു വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് ആലപ്പുഴ നെടുമുടി സ്വദേശി നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയാണ് കോടതി പരിഗണിച്ചത്. സി പി എം നടുഭാഗം ലോക്കല്‍ കമ്മിറ്റി ഓഫീസില്‍ നടന്ന വിവാഹത്തിന്റെ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ഹര്‍ജിയോടൊപ്പം കോടതിയില്‍ ഹാജരാക്കിയിരുന്നു. പാര്‍ട്ടി ഓഫീസിലെ വിവാഹത്തിന് പഞ്ചായത്ത് രജിസ്‌ട്രേഷന്‍ നല്‍കിയത് ശ്രദ്ധയില്‍പ്പെട്ടാണ് കോടതിയുടെ നിര്‍ദേശം

 

Latest