സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച അദ്ധ്യാപകന്‍ അറസ്റ്റില്‍

Posted on: February 23, 2014 8:39 pm | Last updated: February 23, 2014 at 8:42 pm

CHILD RAPE NEWകണ്ണൂര്‍: തളിപ്പറമ്പില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച അധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു. പെരുന്തട്ട സ്വദേശി ഗോവിന്ദന്‍ നമ്പൂതിരിയാണ് അറസ്റ്റിലായത്. പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്നാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. സംഭവം പുറത്തായതോടെ അറസ്റ്റില്‍ നിന്ന് രക്ഷനേടാന്‍ മാനസികരോഗത്തിന് ഇയാള്‍ ചികിത്സതേടിയിരുന്നു. എന്നാല്‍ ഞായറാഴ്ച ഡോക്ടറുടെ അനുമതിയോടെ പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

പീഡിപ്പിക്കപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് ചികിത്സ നിഷേധിച്ച ഡോക്ടര്‍ക്കെതിരെ അന്വേഷണം നടക്കും. പയ്യന്നൂര്‍ താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ക്കെതിരെയാണ് നടപടി.