Connect with us

International

ഉക്രൈന്‍ പ്രസിഡന്റിനെ വോട്ടെടുപ്പിലൂടെ പുറത്താക്കി

Published

|

Last Updated

കീവ്: സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം ശക്തമായ ഉെ്രെകനില്‍ പ്രസിഡന്റ് വിക്ടര്‍ യാങ്കോവിച്ചിനെ പാര്‍ലിമെന്റ് വോട്ടെടുപ്പിലൂടെ പുറത്താക്കി. മെയ് 25ന് പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടത്താനും തീരുമാനമായി. അതേസമയം, അട്ടിമറിയാണ് നടന്നതെന്ന് യാങ്കോവിച്ച് പ്രതികരിച്ചു.

പ്രസിഡന്റ് മന്ദിരത്തിനുള്ള സുരക്ഷ പോലീസ് നേരത്തെ പിന്‍വലിച്ചിരുന്നു. തുടര്‍ന്ന് പ്രക്ഷോഭകര്‍ മന്ദിരത്തിന് ഉള്ളിലേക്ക് ഇരച്ചുകയറിയത് സംഘര്‍ഷത്തിന് വഴിവെച്ചു. (Read: ഉക്രൈന്‍ ഭരണ പ്രതിസന്ധിയിലേക്ക്!) തുടര്‍ന്ന് വിക്ടര്‍ യാങ്കോവിച്ചിനെ രഹസ്യകേന്ദ്രത്തിലേക്ക് മാറ്റുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പാര്‍ലിമെന്റ് വോട്ടെുപ്പിലൂടെ യാങ്കോവിച്ചിനെ പുറത്താക്കിയത്.
അതിനിടെ, തടങ്കലില്‍ നിന്ന് മോചിതയാക്കപ്പെട്ട മുന്‍ പ്രധാനമന്ത്രി യൂലിയ ടിമോസ്‌ഫെങ്കോങ്ക് അനുയായികള്‍ ഊഷ്മള വരവേല്‍പ്പ് നല്‍കി. ഇന്‍ഡിപെന്‍ഡന്‍സ് സ്‌ക്വയറില്‍ ഒത്തുകൂടിയ ആയിരങ്ങളെ അവര്‍ അഭിസംബോധന ചെയ്തു. നിങ്ങളാണ് യഥാര്‍ഥ നായകരെന്നും നായകര്‍ക്ക് ഒരിക്കലും മരണമില്ലെന്നും പ്രക്ഷോഭകരെ അഭിസംബോധന ചെയ്തു സംസാരിക്കവെ അവര്‍ പറഞ്ഞു. നടുവേദന കാരണം വീല്‍ ചെയറില്‍ ഇരുന്നാണ് യൂലിയ പ്രസംഗിച്ചത്.

Latest