തെരെഞ്ഞെടുപ്പ്: ഐ പി എല്‍ ഇന്ത്യയില്‍ നടന്നേക്കില്ല

Posted on: February 21, 2014 11:40 am | Last updated: February 22, 2014 at 12:08 am

iplന്യൂഡല്‍ഹി: ലോക്‌സഭാ തെരെഞ്ഞെടുപ്പിനെത്തുടര്‍ന്ന് മതിയായ സുരക്ഷ ഉറപ്പാക്കാന്‍ കഴിയാത്തതിനാല്‍ ഐ പി എല്‍ ഏഴാം സീസണിലെ മത്സരങ്ങള്‍ ഇന്ത്യയില്‍ നടന്നേക്കില്ല. മതിയായ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാറിന് കഴിയില്ലെന്ന് ആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെയാണ് ഇക്കാര്യം ബി സി സി ഐയെ അറിയിച്ചത്. തെരെഞ്ഞെടുപ്പും ഐ പി എല്ലും ഒരുമിച്ചു വരാനാണ് സാധ്യത. ഇത് കണക്കിലെടുത്താണ് ആഭ്യന്തരമന്ത്രാലയത്തിന്റെ തീരുമാനം. എന്നാല്‍ തെരെഞ്ഞെടുപ്പിന് ശേഷമാണെങ്കില്‍ സുരക്ഷ ഉറപ്പാക്കാന്‍ കഴിയുമെന്ന് മന്ത്രാലയം അറിയിച്ചു. സംസ്ഥാന പോലീസ് സേനക്കുപുറമെ 1.20 ലക്ഷത്തിലേറെ കേന്ദ്രസമാന്തര സേനയെയാണ് തെരെഞ്ഞെടുപ്പില്‍ സര്‍ക്കാര്‍ വിന്യസിക്കുക.

ഇന്ത്യയില്‍ നടന്നിട്ടില്ലെങ്കില്‍ പകരം ദക്ഷിണാഫ്രിക്കയിലായിരിക്കും പരമ്പര നടക്കുക. തെരെഞ്ഞെടുപ്പായതിനാല്‍ 2009ലും ടൂര്‍ണമെന്റ് സൗത്താഫ്രിക്കയില്‍ നടന്നിരുന്നു.