Connect with us

Sports

സഹീര്‍ഖാന്‍ വിരമിക്കല്‍ ആലോചിക്കണമെന്ന് ദ്രാവിഡ്; വേണ്ടെന്ന് അക്രം

Published

|

Last Updated

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ സീനിയര്‍ താരവും പേസ് നിരയിലെ പരിചയ സമ്പന്നനുമായ സഹീര്‍ഖാന്‍ വിരമിക്കലിനെ കുറിച്ച് ആലോചിക്കണമെന്ന് രാഹുല്‍ദ്രാവിഡ്. ഇംഗ്ലണ്ടില്‍ നടക്കുന്ന ടെസ്റ്റ് പരമ്പരയില്‍ സഹീറിന് പഴയ ഫോമിലേക്ക് തിരിച്ചെത്താന്‍ സാധിക്കുമെന്ന വിശ്വാസം തനിക്കില്ലെന്നും ദ്രാവിഡ്. കപില്‍ദേവിന് ശേഷം ഇന്ത്യ കണ്ട മികച്ച ഫാസ്റ്റ് ബൗളറാണ് സഹീര്‍. അദ്ദേഹം മണിക്കൂറില്‍ 120-125 കിലോമീറ്റര്‍ വേഗതയില്‍ പന്തെറിഞ്ഞ് കരിയറിലെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്ക് പോകുന്നത് കാണാന്‍ ആഗ്രഹിക്കുന്നില്ല. ഭേദപ്പെട്ട പ്രകടനം കാഴ്ചവെക്കാന്‍ സാധിക്കുമ്പോള്‍ തന്നെ കരിയര്‍ അവസാനിപ്പിക്കുന്നതാണ് ഉചിതമെന്നും ദ്രാവിഡ് ചൂണ്ടിക്കാട്ടുന്നു.
സ്പിന്‍ നിരയില്‍ അനില്‍കുംബ്ലെ, ഹര്‍ഭജന്‍ സിംഗ് എന്നിവരുടെ അഭാവം നികത്താന്‍ പോന്ന താരത്തെ ലഭിക്കേണ്ടിയിരിക്കുന്നു. അശ്വിന് കൂടുതല്‍ അവസരങ്ങള്‍ ന

ല്‍കിയാല്‍ ഒരുപക്ഷേ അയാള്‍ക്ക് മികവ് തെളിയിക്കാന്‍ സാധിച്ചേക്കുമെന്നും ദ്രാവിഡ്. അതേ സമയം, സഹീര്‍ഖാന്‍ വിരമിക്കാന്‍ സമയമായിട്ടില്ലെന്ന അഭിപ്രായവും ഉയര്‍ന്നു. പാക്കിസ്ഥാന്റെ പേസ് ഇതിഹാസം വസീം അക്രവും ഇന്ത്യയുടെ മുന്‍ ബൗളിംഗ് കോച്ച് എറിക് സിമണ്‍സുമാണ് രംഗത്തെത്തിയത്.
പരുക്കില്‍ നിന്ന് മോചിതനായ ശേഷം ദക്ഷിണാഫ്രിക്കയിലും ന്യൂസിലാന്‍ഡിലും ടെസ്റ്റ് പരമ്പര കളിച്ച സഹീറിന് നാല് ടെസ്റ്റുകളില്‍ നിന്ന് പതിനാറ് വിക്കറ്റുകള്‍ വീഴ്ത്താന്‍ സാധിച്ചിട്ടുണ്ട്. ഏറ്റവുമൊടുവില്‍ വെല്ലിംഗ്ടണ്‍ ടെസ്റ്റില്‍ അഞ്ച് വിക്കറ്റ് നേട്ടവും.

ഇത് സൂചിപ്പിക്കുന്നത് സഹീര്‍ ഖാനില്‍ ക്രിക്കറ്റ് അവശേഷിക്കുന്നുണ്ടെന്നതാണെന്ന് വസീം അക്രം പറഞ്ഞു. സഹീറിന് മികച്ച ഫോമിലേക്കുയരാന്‍ സാധിക്കുമെന്നും ഏറെക്കാലത്തിന് ശേഷം നാല് ടെസ്റ്റുകളാണ് കളിച്ചത്. ഇംഗ്ലണ്ടില്‍ സഹീറിന്റെ തിരിച്ചുവരവ് കാണാമെന്നും എറിക് സിമണ്‍സ്.

---- facebook comment plugin here -----

Latest