ട്രസ്റ്റ് രൂപവത്കരണത്തിനെതിരെ കോണ്‍ഗ്രസ് സമരത്തിലേക്ക്

Posted on: February 20, 2014 2:38 pm | Last updated: February 20, 2014 at 2:38 pm

വടകര: ജില്ലാ ആശുപത്രിയില്‍ ഡയാലിസിസ് കേന്ദ്രം ആരംഭിക്കാന്‍ വടകരയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് സ്വരൂപിച്ച മൂന്ന് കോടിയില്‍പ്പരം വരുന്ന തുക സ്വകാര്യ ട്രസ്റ്റിന് കൈമാറാനുള്ള നീക്കം അപലപനീയമാണെന്ന് കോണ്‍ഗ്രസ് യോഗം കുറ്റപ്പെടുത്തി. ക്രമവിരുദ്ധമായ നടപടിക്ക് നേതൃത്വം നല്‍കിയ ആശുപത്രി സൂപ്രണ്ടിനെതിരെ വകുപ്പുതല അന്വേഷണം നടത്തണമെന്നും യോഗം ആവശ്യപ്പെട്ടു. ട്രസ്റ്റ് രൂപവത്കരണത്തിനെതിരെ സമര പരിപാടികള്‍ ആവിഷ്‌കരിക്കുന്നതിന് ഈ മാസം 22ന് വൈകീട്ട് വടകരയില്‍ സമര പ്രഖ്യാപന കണ്‍വെന്‍ഷന്‍ വിളിച്ചു ചേര്‍ക്കാനും യോഗം തീരുമാനിച്ചു. ഡി സി സി ജനറല്‍ സെക്രട്ടറി അച്യുതന്‍ പുതിയെടുത്ത് അധ്യക്ഷത വഹിച്ചു. കൂടാളി അശോകന്‍, സി പി അജിത്ത്, ടി കേളു, സി പി വിശ്വനാഥന്‍, കോടയില്‍ രാധാകൃഷ്ണന്‍, ശശിധരന്‍ കരിമ്പനപ്പാലം, പുറത്തോടത്ത് സുകുമാരന്‍ പ്രസംഗിച്ചു.