കിരണ്‍കുമാര്‍ റെഡ്ഢി ഇന്ന് രാജി വെച്ചേക്കും

Posted on: February 19, 2014 1:41 am | Last updated: February 20, 2014 at 7:31 am

kirankumar reddyഹൈദരാബാദ്: ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രി എന്‍ കിരണ്‍കുമാര്‍ റെഡ്ഢി ഇന്ന് രാജി സമര്‍പ്പിക്കുമെന്ന് റിപ്പോര്‍ട്ട്. രാജി സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിന് തന്നോടൊപ്പമുള്ള മന്ത്രിമാരുടെയും എം എല്‍ എമാരുടെയും യോഗം റെഡ്ഢി വിളിച്ചിട്ടുണ്ടെന്ന് സാമൂഹിക ക്ഷേമ മന്ത്രി പിതാനി സത്യനാരായണ പറഞ്ഞു.
ഇന്ന് രാവിലെ 10.45ന് മുഖ്യമന്ത്രിയുടെ പത്രസമ്മേളനം ഉണ്ടാകുമെന്നും തുടര്‍ന്ന് ഗവര്‍ണര്‍ ഇ എസ് എല്‍ നരസിംഹത്തിന് രാജി കൈമാറാന്‍ രാജ്ഭവനിലേക്ക് പോകുമെന്നും റെഡ്ഢിയുടെ അടുത്ത അനുയായിയായ സത്യനാരായണ അറിയിച്ചു. കിരണ്‍കുമാര്‍ പുതിയ പാര്‍ട്ടി രൂപവത്കരിക്കുമോയെന്ന ചോദ്യത്തിന്, അതിനെ കുറിച്ച് എപ്പോഴെങ്കിലും അദ്ദേഹം പറഞ്ഞിരുന്നോയെന്ന് സത്യനാരായണ ചോദിച്ചു.