അഞ്ച് വയസ്സുകാരിയെ ബലാല്‍സംഗം ചെയ്ത ആളെ അമ്മ അടിച്ചു കൊന്നു

Posted on: February 18, 2014 9:54 am | Last updated: February 18, 2014 at 10:00 am

rapeറാഞ്ചി: അഞ്ചുവയസ്സുകാരി മകളെ ബലാത്സംഗംചെയ്ത ആളെ അമ്മ ഇരുമ്പുവടികൊണ്ടടിച്ച് കൊന്നു. ഝാര്‍ഖണ്ഡിലെ ഹാത്തിയയിലാണ് സംഭവം. അയല്‍ക്കാരനായ അര്‍ജുന്‍ താബ(30) ആണ് കൊല്ലപ്പെട്ടത്.

കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരമാണ് ഇയാള്‍ കുട്ടിയെ തന്റെ വീട്ടില്‍ കൊണ്ടുപോയി പീഡിപ്പിച്ചത്. ഈ സമയം കുട്ടിയുടെ അമ്മ പണിസ്ഥലത്തായിരുന്നു. വൈകുന്നേരം ജോലികഴിഞ്ഞെത്തിയപ്പോഴാണ് കുട്ടി അമ്മയോട് കാര്യം പറഞ്ഞത്. നിയന്ത്രണം വിട്ട യുവതി ഇരുമ്പ് വടികൊണ്ട് യുവാവിനെ അടിച്ച് വീഴ്ത്തുകായായിരുന്നു.