Connect with us

Kerala

ഗൗരിയമ്മയില്ലാത്ത ജെ എസ് എസ് മുന്നണിയില്‍ വേണ്ടെന്ന് കോണ്‍ഗ്രസ്

Published

|

Last Updated

തിരുവനന്തപുരം: പിളര്‍ന്ന ജെ എസ് എസിനെ മുന്നണിയില്‍ എടുക്കേണ്ടതിലെന്ന് കോണ്‍ഗ്രസ്. ഭിന്നിച്ചു നില്‍ക്കുന്ന ഘടക കക്ഷികളെ പ്രോത്സാഹിപ്പിക്കേണ്ടതില്ല എന്നാണ് ഇന്നലെ ചേര്‍ന്ന സര്‍ക്കാര്‍ കെ പി സി സി ഏകോപന സമിതിയില്‍ ഉണ്ടായ തീരുമാനം. സി എം പിയില്‍ പിളര്‍ന്നപ്പോള്‍ എടുത്ത നിലപാട് തന്നെ ഇപ്പോഴും എടുക്കണമെന്നാണ് കോണ്‍ഗ്രസ് നിലപാട്.

എന്നാല്‍ ഗൗരിയമ്മ പലവട്ടം മുന്നണി വിടാന്‍ തയ്യാറെടുത്തപ്പോഴും യു ഡി എഫില്‍ ഉറച്ച് നില്‍ക്കാന്‍ തയ്യാറായവരാണ് രാജന്‍ ബാബുവും കെ കെ ഷാജുവും. ഈ ഒരു പരിഗണ ഇവര്‍ക്ക് കിട്ടുമെന്നാണ് കരുതുന്നുത്. കെ എം മാണി, പി കെ കുഞ്ഞാലിക്കുട്ടി, തുടങ്ങിയ മുന്നണി നേതാക്കളുമായി രാജന്‍ ബാബു കൂടിക്കാഴ്ച്ച നടത്തിയിട്ടുണ്ട്.

യു ഡി എഫില്‍ എടുക്കേണ്ടെന്ന നിലപാട് തങ്ങളോട് ഇതുവരെ കോണ്‍ഗ്രസ് പറഞ്ഞിട്ടില്ലെന്നും, കെ പി സി സി പ്രസിഡന്റ് വി എം സുധീരനുമായി ഇന്നലെ ചര്‍ച്ച നടത്തിയിരുന്നെന്നും രാജന്‍ ബാബു പറഞ്ഞു. ചര്‍ച്ചയില്‍ നെഗറ്റിവായി ഒന്നും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

Latest