സ്ഥാനാര്‍ത്ഥികളെ കുറിച്ച് പരസ്യ പ്രസ്താവന അനുവദിക്കില്ലെന്ന് സുധീരന്‍

Posted on: February 17, 2014 2:18 pm | Last updated: February 18, 2014 at 12:09 am

vm sudheeranകൊല്ലം: കോണ്‍ഗ്രസിന്റെ ലോക്‌സഭയിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ കുറിച്ചുള്ള പരസ്യ പ്രസ്താവനകള്‍ക്ക് കെ പി സി സി പ്രസിഡന്റ് വി എം സുധീരന്റെ വിലക്ക്. ഗ്രൂപ്പില്ലാതാക്കാന്‍ ആര്‍ക്കും കഴിയില്ലെന്ന കെ സുധാകരന്റെ പ്രസ്താവന ഒഴിവാക്കേണ്ടതായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍- കെ പി സി സി ഏകോപന സമിതി യോഗത്തിന് ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പി ടി തോമസ് അടക്കമുള്ള കോണ്‍ഗ്രസ് എം പിമാര്‍ സ്വയം സ്ഥാനാര്‍ത്ഥി പ്രഖ്യാപനവുമായി മുന്നോട്ട് വന്നിരുന്നു. ഈ പശ്ചാതലത്തിലാണ് സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് പരസ്യ പ്രസ്താവന വിലക്കിക്കൊണ്ട് സുധീരന്റെ നിര്‍ദേശം വന്നിരിക്കുന്നത്.

കൊല്ലം ഗസ്റ്റ് ഹൗസില്‍ ചേര്‍ന്ന സര്‍ക്കാര്‍-കെ പി സി സി ഏകോപന സമിതി യോഗത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, രമേശ് തെന്നിത്തല, കെ മുരളീധരന്‍, തെന്നല ബാലകൃഷ്ണ പിള്ള തുടങ്ങിയവര്‍ പങ്കെടുത്തു.