ഇനി മല്‍സരിക്കാനില്ലെന്ന് ഷീലാ ദീക്ഷിത്

Posted on: February 16, 2014 9:35 am | Last updated: February 17, 2014 at 1:34 am

sheela dikshithന്യൂഡല്‍ഹി: ഇനിയൊരു തിരഞ്ഞെടുപ്പുകളില്‍ ജനവിധി തേടാനില്ലെന്ന് ഡല്‍ഹി മുന്‍ മുഖ്യമന്ത്രി ഷീലാ ദീക്ഷിത്. ഒരു ഇംഗ്ലീഷ് പത്രത്തിന്റെ ഞായറാഴ്ച്ച പതിപ്പിന് നല്‍കിയ അഭിമുഖത്തിലാണ് ഷീല ഇക്കാര്യം വെളിപ്പെടുത്തിയത്. ഡല്‍ഹിയില്‍ വീണ്ടും തിരഞ്ഞെടുപ്പ് നടക്കുകയാണെങ്കിലും മല്‍സരിക്കാന്‍ ഉദ്ദേശിക്കുന്നില്ല.

ആം ആദ്മി സര്‍ക്കാറിന് കോണ്‍ഗ്രസ് നല്‍കിയത് നിരുപാധിക പിന്തുണയല്ല. കോണ്‍ഗ്രസിന്റേത് നിരുപാധിക പിന്തുണയായിരുന്നുവെന്ന ആം ആദ്മി പ്രചാരണം തെറ്റാണ്. ജനനന്‍മക്കായുള്ള നിരവധി ഉറപ്പുകള്‍ അവര്‍ നല്‍കിയിരുന്നു. എന്നാല്‍ യാതൊരു ഉറപ്പും പാലിക്കാതെയാണ് കെജരിവാള്‍ രാജിവെച്ചത്. ആം ആദ്മി ഭരണം നടത്തിയിട്ടില്ല. ചര്‍ച്ചകളും ധര്‍ണകളും മാത്രമാണ് അവര്‍ നടത്തിയതെന്നും ഷീലാ ദീക്ഷിത് കുറ്റപ്പെടുത്തി.