Connect with us

National

ദേവദാസി സമ്പ്രദായം തടയാന്‍ നടപടി സ്വീകരിക്കണം: സുപ്രീം കോടതി

Published

|

Last Updated

ന്യൂഡല്‍ഹി: ദേവദാസി സമ്പ്രദായം നടപ്പാക്കുന്നതില്‍ നിന്ന് സ്ത്രീകളെ തടയാന്‍ വേണ്ട എല്ലാ നടപടികളും സ്വീകരിക്കാന്‍ കര്‍ണാടക ചീഫ് സെക്രട്ടറിയോട് സുപ്രീം കോടതി ആവശ്യപ്പെട്ടു. ഇന്ന് രാത്രി കര്‍ണാടകയിലെ ദേവ്‌നഗര്‍ ജില്ലയിലെ ക്ഷേത്രത്തില്‍ നടത്താന്‍ തീരുമാനിച്ചിരിക്കുന്ന ദേവദാസി ആചാരത്തിന്റെ പശ്ചാത്തലത്തിലാണ് നിര്‍ബന്ധ ദേവദാസി സമ്പ്രദായം തടയാന്‍ സുപ്രീം കോടതി നിര്‍ദേശിച്ചിരിക്കുന്നത്. ചീഫ് ജസ്റ്റീസ് പി സത്യശിവം ഉള്‍പ്പെട്ട സുപ്രീം കോടതി ബഞ്ചാണ് നിര്‍ണായകമായ നിര്‍ദേശം നല്‍കിയത്. ദേവ്‌നഗര്‍ ജില്ലയിലെ ഹാരപ്പനഹള്ളി താലൂക്കിലെ ഉത്തരംഗ് മാല ദുര്‍ഗ ക്ഷേത്രത്തില്‍ ദേവദാസി ആചാരം നടക്കുന്നുവെന്ന് കാണിച്ച് സര്‍ക്കാറേതര സംഘടന എസ് എല്‍ ഫൗണ്ടേഷന്‍ സമര്‍പ്പിച്ച പൊതുതാത്പര്യ ഹരജിയിലാണ് സുപ്രീം കോടതിയുടെ ഈ തീരുമാനം. ഇതുസംബന്ധിച്ച് സുപ്രീം കോടതി കര്‍ണാടക സര്‍ക്കാറിന് നോട്ടീസയക്കുകയും ചെയ്തിട്ടുണ്ട്. സര്‍ക്കാറിനോട് പ്രതികരണം ആവശ്യപ്പെട്ട കോടതി ഇത്തരം രീതികള്‍ രാഷ്ട്രത്തിന് അപമാനമാണെന്നും ചൂണ്ടിക്കാട്ടി.