സിവില്‍ സര്‍വ്വീസ് പരീക്ഷക്ക് രണ്ട് അധിക അവസരങ്ങള്‍ കൂടി

Posted on: February 11, 2014 3:47 pm | Last updated: February 11, 2014 at 11:42 pm

civil serviceന്യൂഡല്‍ഹി: സിവില്‍ സര്‍വ്വീസ് പരീക്ഷ എഴുതുന്നതിനുള്ള അവസരങ്ങളും പ്രായപരിധിയും ഉയര്‍ത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.ഇനി മുതല്‍ 32 വയസ്സിനുള്ളില്‍ ആറ് തവണ സിവില്‍ സര്‍വ്വീസ് പരീക്ഷ എഴുതാം. ഈ വര്‍ഷം മുതല്‍ തീരുമാനം പ്രാബല്യത്തില്‍ വരും.

നിലവില്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് സിവില്‍ സര്‍വ്വീസ് പരീക്ഷ എഴുതുന്നതിന് 30 വയസ്സിനുള്ളില്‍ നാല് അവസരങ്ങളാണുള്ളത്. പുതിയ തീരുമാനപ്രകാരം ഇനി മുതല്‍ രണ്ട് അധിക അവസരങ്ങള്‍ കൂടി ഉദ്യോഗാര്‍ത്ഥികള്‍ക്ക് ലഭിക്കും.

പട്ടികജാതി, പട്ടിക വര്‍ഗ്ഗ വിഭാഗങ്ങളില്‍ പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് എത്ര തവണ വേണമെങ്കിലും പരീക്ഷയെഴുതാം. മറ്റു പിന്നോക്ക വിഭാഗങ്ങളില്‍ പെട്ടവര്‍ക്ക് ഏഴ് തവണ പരീക്ഷയെഴുതാം.