സമാജം അത്‌ലറ്റിക് മീറ്റ് ആവേശമായി

Posted on: February 9, 2014 8:06 pm | Last updated: February 9, 2014 at 8:06 pm

അബുദാബി: മലയാളി സമാജം 25-ാ മത് യു എ ഇ എക്‌സ്‌ചേഞ്ച് ഓപ്പണ്‍ അത്‌ലറ്റിക് മീറ്റ് നടത്തി. മുന്നൂറിലധികം മത്സരാര്‍ഥികള്‍ വിവിധ ഏജ് ഗ്രൂപ്പുകളിലായി പങ്കെടുത്തു.
യു എ ഇയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും ആറ് മുതല്‍ 60 വരെ പ്രായമുള്ളവരുടെ പങ്കാളിത്തം മത്സരങ്ങളെ ആവേശഭരിതമാക്കി. രാവിലെ കായിക താരങ്ങളുടെ മാര്‍ച്ച് പാസ്റ്റോടെ പരിപാടികള്‍ ആരംഭിച്ചു. മാര്‍ച്ച് പാസ്റ്റിന് സല്യൂട്ട് സ്വീകരിച്ച് യു എ ഇ എക്‌സേഞ്ച് ബിസിനസ് ആന്‍ഡ് ഈവന്റ്‌സ് മേധാവി വിനോദ് നമ്പ്യാര്‍ ഉദ്ഘാടനം ചെയ്തു. സമാജം പ്രസിഡന്റ് മനോജ് പുഷ്‌കര്‍ പതാക ഉയര്‍ത്തി. ജന. സെക്രട്ടറി ഷിബു വര്‍ഗീസ്, കായിക വിഭാഗം സെക്രട്ടറി എ എസ് മുജീബ് സംസാരിച്ചു. സമാജം മാനേജിംഗ് കമ്മിറ്റി അംഗങ്ങളും വിവിധ സംഘടനാപ്രവര്‍ത്തകരും നേതൃത്വം നല്‍കി.