താജുല്‍ ഉലമക്ക് ഒരു കോടി തഹ്‌ലീല്‍ സമര്‍പ്പണം ഇന്ന്

Posted on: February 8, 2014 8:28 am | Last updated: February 8, 2014 at 8:31 am

ullal 2മീനങ്ങാടി: മര്‍കസുല്‍ ഹുദാ കേന്ദ്രമായി മാസാന്തരം നടന്നു വരുന്ന ദിക്ര്‍ മജ്‌ലിസും ശൈഖ് ജീലാനി ആണ്ട് നേര്‍ച്ചയും താജുല്‍ ഉലമാ അനുസ്മരണവും ഇന്ന് 7 മണിക്ക് മര്‍കസുല്‍ ഹുദായില്‍ നടക്കും. ദര്‍സിലെ മുതഅല്ലിമീങ്ങളും നിരവധി വിശ്വാസികളും ചേര്‍ന്ന് ചൊല്ലിയ ഒരു കോടി തഹ്‌ലീല്‍ സദര്‍ മുദരിസ് ഹംസ അഹ്‌സനി ബത്തേരി താജുല്‍ ഉലമക്ക് സമര്‍പ്പിക്കും. എ.പി. ഇസ്മാഈല്‍ സഖാഫി റിപ്പണ്‍ അനുസ്മരണ പ്രഭാഷണം നടത്തും. സൈതലവി ബുഖാരി കക്കോവ് സംബന്ധിക്കും. അല്‍ മഖ്ദൂം ബുര്‍ദ്ദ സംഘത്തിന്റെ ബുര്‍ദ്ദ ആലാപനവും ഖത്മുല്‍ ഖുര്‍ആന്‍ മജ്‌ലിസും നടക്കും.ഒരു കോടി തഹ്‌ലീല്‍ സമര്‍പ്പണ സംരംഭത്തില്‍ പങ്കാളിയായവര്‍ താഴെ പറയുന്ന നമ്പറുകളില്‍ ബന്ധപ്പെടേണ്ടതാണ്.8943500508, 9605695117.