കണ്ണൂരില്‍ പോലീസിന് നേരെ മണല്‍ മാഫിയയുടെ ആക്രമണം

Posted on: February 8, 2014 8:06 am | Last updated: February 9, 2014 at 7:09 am

Sand-mafiyaഇരിട്ടി: കണ്ണൂര്‍ ഇരിട്ടിയില്‍ പോലീസിന് നേരെ മണല്‍ മാഫിയയുടെ ആക്രമണം. ഡിവൈഎസ്പിയും പോലീസുകാരും സഞ്ചരിച്ച കാറില്‍ ടിപ്പര്‍ ഇടിപ്പിച്ച് അപായപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. ഡിവൈഎസ്പി സുകുമാരനും സംഘത്തിനും നേരെയാണ് ആക്രമണമുണ്ടായത്. നമ്പര്‍ പ്ലേറ്റില്ലാത്ത ലോറിയിലാണ് അക്രമിസംഘം സഞ്ചരിച്ചിരുന്നത്. നമ്പര്‍ പ്ലേറ്റില്ലാത്ത ടിപ്പര്‍ലോറിയിലാണ് സംഘം സഞ്ചരിച്ചത്. മണല്‍ കടത്തിയ ലോറി പിടിച്ചെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചു.