Connect with us

International

ബ്രസീലില്‍ ബസ് ചാര്‍ജ് വര്‍ധന: പ്രതിഷേധം അക്രമാസക്തമായി

Published

|

Last Updated

റിയോ ഡി ജനീറോ: ബ്രസീലില്‍ ബസ് കൂലി വര്‍ധനവിനെതിരെയുള്ള പ്രതിഷേധം സംഘര്‍ഷത്തില്‍ കലാശിച്ചു. പ്രതിഷേധക്കാര്‍ റിയോ ഡി ജനീറോയിലെ പ്രധാന ട്രെയിന്‍ സ്റ്റേഷനില്‍വെച്ച് പോലീസുമായി ഏറ്റുമുട്ടി.
ബസ് ചാര്‍ജില്‍ പത്ത് സെന്റിന്റെ വര്‍ധനവാണുണ്ടായത്. സംഘര്‍ഷത്തിനിടെ ബാന്റ് ടി വിയുടെ ക്യാമറാമാന് പരുക്കേറ്റു. ഇയാളഉടെ നില ഗരുതരമാണെന്ന് റിപ്പോര്‍ട്ടുണ്ട്. കഴിഞ്ഞ ജൂണ്‍ മുതല്‍ തുടങ്ങിയ പ്രതിഷേധങ്ങളില്‍ ഏറ്റവും അവസാനത്തേതാണ് കഴിഞ്ഞ ദിവസം നടന്നത്.
പൊതു ഗതാഗത വകുപ്പ് യാത്രാ ചാര്‍ജ് വര്‍ധിപ്പിച്ചത് രാജ്യമെങ്ങും കടുത്ത പ്രതിഷേധത്തിന് കാരണമായിരുന്നു. ഇതേത്തുടര്‍ന്ന് വര്‍ധന പിന്‍വലിച്ചു. ശനിയാഴ്ചയാണ് പുതിയ വര്‍ധന പ്രഖ്യാപിച്ചത്.
റെയില്‍വെ സ്റ്റേഷനിലെ ഗെയിറ്റ് ചാടിക്കടന്ന പ്രതിഷേധക്കാരെ പോലീസ് ലാത്തിയും ടിയര്‍ ഗ്യാസും പ്രയോഗിച്ച് നേരിടാന്‍ ശ്രമിച്ചതോടെയാണ് സംഘര്‍ഷത്തിന് തുടക്കമായത്. പോലീസിനു നേരെ പ്രതിഷേധക്കാര്‍ കല്ലേറു നടത്തി. തുടര്‍ന്ന് പോലീസ് പ്രത്യാക്രമണം നടത്തുകയായിരുന്നു.